കോവിഡ് -19 കേസുകൾ ഉള്ളതിനാൽ സൗദി പൗരന്മാർക്ക് 16 രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നതിനു വിലക്കുള്ളതായി ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്‌പോർട്ട് (ജവാസത്ത്) അറിയിച്ചു.
ലെബനൻ, സിറിയ, തുർക്കി, ഇറാൻ, അഫ്ഗാനിസ്ഥാൻ, ഇന്ത്യ, യെമൻ, സൊമാലിയ, എത്യോപ്യ, ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, ലിബിയ, ഇന്തോനേഷ്യ, വിയറ്റ്‌നാം, അർമേനിയ, ബെലാറസ്, വെനസ്വേല എന്നിവയാണ് രാജ്യങ്ങളുടെ പട്ടികയിലുള്ളത്.
അറബ് ഇതര രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാൻ ഉദ്ദേശിക്കുന്ന സൗദികളുടെ പാസ്‌പോർട്ടിന്റെ സാധുത ആറ് മാസത്തിൽ കൂടുതലായിരിക്കണമെന്ന് (ജവാസത്ത്) ഊന്നിപ്പറഞ്ഞു.
അറബ് രാജ്യങ്ങളിലേക്കുള്ള യാത്രയ്‌ക്ക് പാസ്‌പോർട്ടിന്റെ സാധുത മൂന്ന് മാസത്തിൽ കൂടുതലായിരിക്കണമെന്ന് പ്രസ്താവനയിൽ പറയുന്നു.
മറ്റ് ജിസിസി രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്ന പൗരന്മാരെ സംബന്ധിച്ചിടത്തോളം, അവരുടെ നാഷണൽ ഐഡി കാർഡിന്റെ സാധുത മൂന്ന് മാസത്തിൽ കൂടുതലായിരിക്കണം എന്നും ജവാസാത്ത് വ്യക്തമാക്കുന്നു.
Tags:
INTERNATIONAL