Latest

6/recent/ticker-posts

Header Ads Widget

പ്രവാസികളേ സൂക്ഷിക്കുക;അടുത്ത ഇര നിങ്ങളാകാതിരിക്കട്ടെ.

സൗദിയിൽ നിന്ന് നാട്ടിലെ സ്വന്തം വീട്ടിലേക്ക് മടങ്ങിയ ഒരു പ്രവാസിയുടെ ചേതനയറ്റ മൃതദേഹം കാണേണ്ടി വന്ന ഒരു വീട്ടുകാരുടെയും ആ പ്രവാസിയുടെയും ദുര്യോഗത്തെക്കുറിച്ച് പരിതപിക്കുകയാണിപ്പോൾ പലരും.ഏതോ ഒരു നിമിഷത്തിൽ ആ സുഹൃത്തിനു സ്വർണ്ണ കാരിയർ ആകാൻ തോന്നുകയും അത് അദ്ദേഹത്തിന്റെ കൊലപാതകത്തിലേക്ക് നയിക്കപ്പെടുകയും ചെയ്ത റിപ്പോർട്ട് ആണ് പ്രവാസികൾ കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി കൂടുതലും ചർച്ച ചെയ്ത് കൊണ്ടിരിക്കുന്നത്.

പാലക്കാട് സ്വദേശിയായ ഈ സുഹൃത്തിന്റെ വിഷയം കൊലപാതകമായതോടെ പുറം ലോകം അറിഞ്ഞെങ്കിലും ഇത്തരത്തിലുള്ള പല കേസുകളും  അപമാനം ഭയന്ന് പല പ്രവാസികളും മുടി വെക്കുന്നുണ്ട് എന്നാണ് ഇത്തരം കേസുകളിൽ ഇടപെടുന്ന അഭിഭാഷകർ പറയുന്നത്.

ഇവിടെ ഇരയാകാൻ നമ്മെ പ്രേരിപ്പിക്കുന്നത് പ്രധാനമായും നമ്മുടെ നിസഹായവസ്ഥയും പ്രയാസങ്ങളും ആണെന്നത് ഒരു വസ്തുത ആണെങ്കിലും വില്ലന്മാരാകുന്നത് നമ്മെ ഇതിലേക്ക് നയിച്ച ഏജന്റുമാർ തന്നെയായിരിക്കും എന്നോർക്കുക.

മുകളിൽ പരാമർശിച്ച പാലക്കാട് സംഭവത്തിൽ തന്നെ കൊല്ലപ്പെട്ട വ്യക്തി കൊണ്ട് വന്ന സ്വർണ്ണം അയാളെ തെറ്റിദ്ധരിപ്പിച്ച് മറ്റൊരു ടിം തട്ടിയെടുക്കുകയും അതേ സമയം യഥാർഥ ഉടമകൾക്ക് സ്വർണ്ണം ലഭിക്കാതെ വരികയും ചെയ്തതിനെത്തുടർന്നുണ്ടായ ചോദ്യം ചെയ്യലും മർദ്ദനവും എല്ലമാണു അവസാനം.കൊലപാതകത്തിലേക്ക് നയിച്ചത് എന്നാണ് സോഷ്യൽ മീഡിയകളിൽ നിന്ന് മനസ്സിലാകുന്നത്.

ഇവിടെ സ്വർണ്ണ കാരിയർമാർ വഞ്ചിക്കപ്പെടുന്ന രൂപം സോഷ്യൽ മീഡിയകളിൽ ആളുകൾ വ്യാപകമായി പങ്ക് വെക്കുന്നു. പല പ്രയാസങ്ങളും കൊണ്ട് ബുദ്ധിമുട്ടുന്ന ഒരാൾ നാട്ടിൽ പോകുന്നതിനു മുംബ് ഗൾഫിലെ ഏതെങ്കിലും സ്വർണ്ണ ഇടപാടുമായി ബന്ധമുള്ള ട്രാവൽ ഏജന്റിനെയോ അല്ലെങ്കിൽ മറ്റു തരത്തിലുള്ള വ്യക്തികളുമായോ ബന്ധപ്പെടാനിട വരുന്നു. ഇയാളുടെ നിസഹായവസ്ഥ കണ്ട് അത് മുതലെടുക്കാനായിരിക്കും പിന്നീട് ഇവരുടെ ശ്രദ്ധ. കുറച്ച് സ്വർണ്ണം കൊണ്ട് പോകുകയാണെങ്കിൽ ടികറ്റ് ഫ്രീയായും അതോടൊപ്പം കുറച്ച് കാശും തരാം എന്ന് ഏജന്റുമാർ വാഗ്ദാനം ചെയ്യുന്നു. സാംബത്തിക പ്രയാസത്തിൽ ഉള്ള ഈ വ്യക്തി അത് അംഗീകരിക്കുകയും സ്വർണ്ണം നാട്ടിലേത്തിക്കാൻ സമ്മതം മൂളുകയും ചെയ്യും.

ഈ സ്വർണ്ണത്തിനു പണം മുടക്കിയത് മറ്റാരെങ്കിലും ആയിരിക്കും. ഇവിടെയാണു ഏജന്റുമാരുടെ കളി. ഇവർ നാട്ടിലേക്ക് സ്വർണ്ണം കൊണ്ട് പോകുന്ന കാരിയറിന്റെ എല്ലാ വിവരങ്ങളും മറ്റേതെങ്കികും ക്വട്ടേഷൻ ടീമുകൾക്ക് കൈമാറുന്നു. നാട്ടിൽ യഥാത്ഥ സ്വർണ്ണമുടമ കാരിയറെ കാണുന്നതിന്റെ മുമ്പ് തന്നെ ഈ ക്വട്ടേഷൻ ടീം കാരിയറെ പൊക്കും. ഇവരാണ് യഥാർത്ഥ ഉടമകളെന്ന് കരുതി കാരിയർ സ്വർണ്ണം അവർക്ക് കൈമാറുകയും ചെയ്യും.

പിന്നീട് യഥാർത്ഥ ഉടമ അന്വേഷിച്ചെത്തുംബോഴേക്കും ക്വട്ടേഷൻ ടീമിന്നു കാരിയർ സ്വർണ്ണം കൈമാറിയിരിക്കും. തുടർന്ന് ഉടമകൾ കാരിയർ മോഷ്ടിച്ചതാണെന്ന ധാരണയിൽ അയാളെ ചോദ്യം ചെയ്യുകയും മറ്റും ചെയ്യും.

ഈ രീതിയിലാണ് പലപ്പോഴും സർണ്ണക്കടത്ത് സംഘട്ടനത്തിലേക്കും മർദ്ദനത്തിലേക്കും കൊലപാതകത്തിലേക്കും എല്ലാം വഴി മാറുന്നത് എന്നാണ് പല റിപ്പോർട്ടുകളിൽ നിന്നും മനസ്സിലാകുന്നത്.

ഇവിടെ പ്രവാസിയെ സഹായിക്കാനെന്ന വ്യാജേന കാരിയറാക്കി മാറ്റി എല്ലാ ഓഫറുകളും നൽകിയ ഏജന്റ് വലിയ ലാഭം കൊയ്യും. അയാളാണ് യഥാർഥ വില്ലനെന്ന് യഥാർത്ഥ ഉടമ സംശയിക്കുകയും ഇല്ല.

ചുരുക്കത്തിൽ ഒരു വൺ വേ ടിക്കറ്റിനും കുറച്ച് കാശിനും വേണ്ടി ജീവൻ പണയം വെച്ചുള്ള കളിയാണ് ഈ കളിക്കുന്നത് എന്ന് പ്രവാസികളോർക്കുക. ഇനി അഥവാ ഏജന്റ് ചതിച്ചില്ലെങ്കിലും എയർപോർട്ടിൽ പിടിക്കപ്പെട്ടാൽ അടുത്ത ദിവസം മാധ്യമങ്ങളിലെ പ്രധാന വാർത്ത നിങ്ങളായിരിക്കും എന്നോർക്കുക.

സന്തോഷത്തോടെ കാത്തിരിക്കുന്ന കുടുംബത്തിന്റെ മുന്നിലേക്ക് മർദ്ദിതനായോ ജീവനറ്റോ ചെക്കിംഗിൽ പിടിച്ച വാർത്തകൾ മീഡിയകളിൽ വന്ന് അപമാനിതനായോ എത്തിപ്പെടുന്ന ഒരു അവസ്ഥയെക്കുറിച്ച് ചിന്തിക്കുക. നമ്മൾ തന്നെ നമ്മെ ബലി നൽകാതിരിക്കുക.

Post a Comment

0 Comments