Trending

മരണം:ചന്ദ്രൻ വേയാട്ടുമ്മൽ

നരിക്കുനി:വട്ടപ്പാറപ്പൊയിൽ പ്രശസ്ത സിനിമാ നാടക സംഗീത സംവിധായകൻ ചന്ദ്രൻ വേയാട്ടുമ്മൽ (പാരീസ് ചന്ദ്രൻ - 66) മരണപെട്ടു.

ദൃഷ്ടാന്തം, ചായില്ല്യം, ബോംബെ മിഠായി, നഖരം, ഈട, ബയോസ്കോപ്പ്, ഞാൻ സ്റ്റീവ് ലോപ്പസ് എന്നീ ചിത്രങ്ങളിൽ സംഗീതം നൽകിയിട്ടുണ്ട്.  ജി ശങ്കര പിള്ള, ഞരളത്തു രാമ പൊതുവാൾ എന്നിവർ ഗുരുസ്‌ഥാനീയർ ആയിരുന്നു. സ്കൂൾ ഓഫ് ഡ്രാമയിൽ നിന്നും പഠനം പൂർത്തിയാക്കി  1988 ൽ ബിബിസി ക്ക് telecast ന് വേണ്ടി the monsoon എന്ന റേഡിയോ നാടകത്തിനു വേണ്ടി സംഗീതം നൽകി 1989-91 ൽ ലണ്ടനിലെ പ്രശസ്തമായ Royal national theatreൽ  നിരവധി പരിപാടികൾ അവതരിപ്പിച്ചിട്ടുണ്ട്.

പാരീസ് ലെ പ്രശസ്തമായ ഫുട്സ്ബൻ തീയേറ്റർ മായ് സഹകരിച്ചു നിരവധി രാജ്യങ്ങളിൽ നാടകങ്ങൾക്ക് വേണ്ടി സംഗീതം ചെയ്തിട്ടുണ്ട് 2008 ൽ ബയോസ്ക്കോപ്പ് എന്ന ചിത്രത്തിന് മികച്ച പശ്ചാത്തല സംഗീതത്തിനുള്ള കേരള സ്റ്റേറ്റ് അവാർഡ് ലഭിച്ചിട്ടുണ്ട് 2010 ൽ മികച്ച സംഗീത സംവിധായകനുള്ള കേരള സ്റ്റേറ്റ് ടെലിവിഷൻ അവാർഡ് പ്രണയത്തിൽ ഒരുവൾ എന്ന ടെലിഫിലിം ന് ലഭിച്ചു.

ഭാര്യ ശൈലജ. മക്കൾ:ആനന്ദ് രാഗ്, ആയുഷ്. അച്ഛൻ:പരേതനായ കോരപ്പൻ.അമ്മ:പരേതയായ അമ്മാളുക്കുട്ടി. സഹോദരങ്ങൾ:സൗമിനി സൗദാമിനി, സതി ദേവി,പുഷ്പ വല്ലി സൗന്ദര രാജൻ (വീണ പ്രൊഫസർ സ്വാതി തിരുനാൾ സംഗീത കോളേജ് തിരുവനന്തപുരം),പരേതരായ ശ്രീനിവാസൻ, ശിവാനന്ദൻ.
Previous Post Next Post
3/TECH/col-right