UAE തലസ്ഥാനമായ അബുദാബി ഖാലിദിയ മാളിന് തൊട്ടടുത്തുള്ള റസ്റ്റോറന്റിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു.നിരവധി പേർക്ക് പരിക്ക് പറ്റിയതായും,പരിക്കേറ്റവരെ ഖലീഫ ആശുപത്രിയിലേക്ക് കൊണ്ടു പോയതായും സിവിൽ ഡിഫൻസ് വിഭാഗം അറിയിച്ചു.ഷോർട്ട് സർക്യൂട്ട് ഫയർ ലീക്ക് സ്ഫോടനത്തിന് കാരണമായി എന്നും റിപ്പോർട്ട് ഉണ്ട്.
UAE സമയം ഇന്ന് ഉച്ചക്ക് 1.35 ന് ആണ് സംഭവം റസ്റ്റോറന്റ്ൽ ഉച്ചഭക്ഷണം കഴിക്കാൻ വന്ന നിരവധിപേർ അപകടത്തിൽ പെട്ടതായി സംശയിക്കുന്നു. സമീപത്തേക്ക് നിരവധി ഫയർ സ്റ്റേഷൻ യൂണിറ്റ് എത്തി. റസ്റ്റോറന്റ് സമയത്തുള്ള റസിഡൻസ് അപ്പാർട്ട്മെന്റ് പല കെട്ടിടങ്ങൾക്കും കേടുപാടുകൾ സംഭവിച്ചതായും റോഡിലൂടെ നടക്കുന്നവരും അപകടത്തിൽപെട്ടതായും റിപ്പോർട്ട്.
പത്തോളം ഫയർ സ്റ്റേഷൻ യൂണിറ്റ് സ്ഥലത്തുണ്ട്. പോലീസ് ഫയർ റെസ്ക്യൂ വിഭാഗത്തിലെ ഉന്നത ഉദ്യോഗസ്ഥരും സ്ഥലത്തെ കുതിച്ചെത്തി. സമീപ വാസികളായ പല താമസക്കാരെയും സ്ഥലത്തുനിന്ന് മാറ്റി കൊണ്ടിരിക്കുന്നു.
Tags:
INTERNATIONAL