Trending

കുടിവെള്ളത്തിന് റേഷൻ ഏർപ്പെടുത്തുന്ന അവസ്ഥ വരാതിരിക്കാൻ ശ്രദ്ധിക്കുക-M K മുനീർ MLA:ജല ജീവൻ പദ്ധതിക്കു കിഴക്കോത്ത് തുടക്കം.

എളേറ്റിൽ: രാജ്യം കടുത്ത കുടിവെള്ള പ്രശ്നം നേരിടുകയും കുടിവെള്ളത്തിന് റേഷൻ സംവിധാനം ഏർപ്പെടുത്തുന്ന അവസ്ഥയും വരാതിരിക്കാൻ നാം ഓരോരുത്തരും ശ്രദ്ധിക്കണമെന്നും  ജലസ്രോതസ്സുകൾ പൂർണ്ണമായി സംരക്ഷിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും എം കെ മുനീർ എംഎൽഎ അഭ്യർത്ഥിച്ചു 
 ജൽ ജീവൻ മിഷൻ കിഴക്കോത്ത് പഞ്ചായത്ത് തല ശില്പ ശാല ഉൽഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേന്ദ്ര സംസ്ഥാന സർക്കാറുകൾ സംയുക്തമായി നടപ്പാക്കുന്ന ദേശീയ ഗ്രാമീണ ശുദ്ധ ജല കുടി വെള്ള പദ്ധതിയായ ജൽ ജീവൻ പഞ്ചായത്തിലെ എല്ലാ വീടുകളിലും ശുദ്ധ ജലം ഉറപ്പാക്കുകയാണ് ലക്ഷ്യമിടുന്നത്. 15 ലക്ഷം ലിറ്റർ വെള്ളം സംഭരിക്കാൻ  പറ്റുന്ന ടാങ്ക് നിർമ്മിക്കാൻ  ഏറ്റവും ഉയരം കൂടിയ സ്ഥലത്ത് 25 സെന്റ് സ്ഥലം വിലക്കെടുക്കാൻ ഗ്രാമ പഞ്ചായത്ത് നടപടി സ്വീകരിച്ചിട്ടുണ്ട്   പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി പി നസ്‌റി അധ്യക്ഷത വഹിച്ചു. 

ഭൗമ ദിനത്തോടനുബന്ധിച്ച് കിഴക്കോത്ത് ഗ്രാമപഞ്ചായത്ത് ജലജീവൻ മിഷനുമായി സഹകരിച്ച് നടത്തിയ ചിത്രരചന മത്സരത്തിൽ ഒന്നും രണ്ടും സ്ഥാനം നേടിയ വിദ്യാർഥികൾക്ക് എംഎൽഎ ഉപഹാരംനൽകി  ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട്  വി കെ അബ്ദുറഹ്‌മാൻ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ റംല മക്കട്ടുപോയിൽ, കെ കെ അബ്ദുൽ ജബ്ബാർ, പ്രിയങ്ക കരൂഞ്ഞിയിൽ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സജിത, വിനോദ് കുമാർ, അബ്ദുൽ മജീദ്, ജസ്‌ന, മംഗലാട്ട് മുഹമ്മദ്‌, സി എം ഖാലിദ്, നസീമ ജമാലുദ്ധീൻ, ഇന്ദു സനിത്, വി പി അഷ്‌റഫ്‌, വഹീദ, സാജിദത്ത്‌, മുഹമ്മദലി, ഗ്രാമപഞ്ചായത്ത് സെക്രട്ടറി മനോജ്‌ കുമാർ എന്നിവർ സംസാരിച്ചു.

ജൽ ജീവൻമിഷൻ ടീം ലീഡർ ഷാദിയ പദ്ധതി അവതരിപ്പിച്ചു , അസിസ്റ്റന്റ്‌ എക്സിക്യൂട്ടീവ് എഞ്ചിനീയർ സുപ്രിയ റാണി നിർവഹണ വിശദീകരണം നടത്തി.
Previous Post Next Post
3/TECH/col-right