Trending

വീട്ടാവശ്യത്തിന് പച്ചക്കറി വിളയിച്ച് മുഹമ്മദ്.

പന്നിക്കോട്ടൂർ: ആരോഗ്യ സംരക്ഷണവും ഭക്ഷ്യ സുരക്ഷയും ലക്ഷ്യം വെച്ച് കൃഷിയിലൂടെ വീട്ടിലേക്കുള്ള പഴങ്ങളും പച്ചക്കറികളും സ്വയം കൃഷി ചെയ്ത് വിളവെടുക്കുകയായ് പന്നിക്കോട്ടൂർ തലക്കോട്ട് ടി പി മുഹമ്മദ്.

കൃഷി ചെയ്യുന്നതിലൂടെയുള്ള വ്യായാമവും വിഷ രഹിതമായ പച്ചക്കറികളുമാണ് ആരോഗ്യ സംരക്ഷണം ഉറപ്പ് വരുത്തുന്നത്. സ്റ്റീൽ കോംപ്ലക്സിൽ ജീവനക്കാരനായിരുന്നപ്പോഴേ തുടങ്ങിയ കാർഷിക പ്രവർത്തനങ്ങൾ വിരമിച്ചതിന്നു ശേഷവും വിടാതെ പിൻ തുടരുകയാണ് അദ്ദേഹം.

വെണ്ട, ചീര, പയർ, കക്കിരി, കൈപ്പ, എളവൻ, കോവൽ, പച്ചമുളക്, പപ്പായ എന്നീ പച്ചക്കറികളും കപ്പ, വാഴ എന്നിവയും വളർന്നു.ചാണകം, മണ്ണിര കമ്പോസ്റ്റ് എന്നീ ജൈവ വളങ്ങളും ജൈവ കീടനാശിനികളും മാത്രമാണ് ഉപയോഗിച്ച് വരുന്നത്. നരിക്കുനി കൃഷി ഭവനിൽ നിന്നും ആവശ്യമായ വിത്തുകളും നിർദ്ദേശങ്ങളും ലഭിക്കുന്നത് ഏറെ സഹായകരമാണ്.

ഭാര്യ റുഖിയ്യ, മക്കളായ ആസിഫ്, ഹസ്ന, അൻഷാദ് എന്നിവരും കൃഷിയിൽ സഹായിക്കുന്നുണ്ട്.
Previous Post Next Post
3/TECH/col-right