Trending

കാലാവസ്ഥ:റെഡ്, ഓറഞ്ച്, യെല്ലോ മുന്നറിയിപ്പുകൾ എന്താണ് സൂചിപ്പിക്കുന്നത്?

കാലാവസ്ഥ ഒന്നു മാറുമ്പോൾ നമ്മുടെ വാർത്തകളിൽ നിറയുന്ന കാര്യമാണ് റെഡ് അലർട്ട്,  ഓറഞ്ച് അലർട്ട്, യെല്ലോ അലർട്ട് എന്നിവ..

യഥാർത്ഥത്തിൽ എന്താണ് ഇവ സൂചിപ്പിക്കുന്നത്....??


യെല്ലോ അലർട്ട്

കാലാവസ്ഥാ പ്രവചനങ്ങളുടെ അടിസ്ഥാനത്തിൽ 64.4 mm മുതൽ 124. 4 mm വരെ മഴ ലഭിക്കാവുന്ന പ്രദേശങ്ങളാണ് യെല്ലോ അലർട്ട് പരിധിയിൽ വരിക..

ഇവിടെ താമസിക്കുന്ന ആളുകൾ പരിഭ്രാന്തരാവേണ്ട ആവശ്യമില്ല.. പക്ഷേ കാലാവസ്ഥ അത്ര അനുകൂലമല്ല എന്ന് മനസ്സിലാക്കിയിരിക്കണം. മാത്രവുമല്ല തുടർന്നുവരുന്ന കാലാവസ്ഥ പ്രവചനങ്ങൾ കരുതിയിരിക്കുകയും വേണം... കാരണം ചിലപ്പോൾ പ്രഖ്യാപിച്ച യെല്ലോ അലർട്ട്  മാറി ഓറഞ്ച് അലർട്ടോ റെഡ് അലർട്ടോ ആവാൻ  സാധ്യതയുണ്ട്..

ഓറഞ്ച് അലർട്ട്

കാലാവസ്ഥ പ്രവചനങ്ങളുടെ അടിസ്ഥാനത്തിൽ 124. 5 mm  മുതൽ 244. 4 mm  വരെ മഴ ലഭിക്കാവുന്ന പ്രദേശങ്ങളാണ്
ഓറഞ്ച് അലർട്ടിൽ ഉൾപ്പെടുക..

ഈ പ്രദേശത്തെ ആളുകൾ ജാഗ്രത പാലിക്കേണ്ടതുണ്ട്..
മലയോര പ്രദേശങ്ങളാണെങ്കിൽ മണ്ണിടിച്ചിലിനും ഉരുൾപൊട്ടലിനും  സാധ്യതയുണ്ട്.
അങ്ങനെയുള്ള പ്രദേശങ്ങളിലെ ജനങ്ങൾ അധികൃതർ ആവശ്യപ്പെട്ടാൽ പ്രദേശം വിടാൻ തയ്യാറായിരിക്കണം...

അതുപോലെ ഏതെങ്കിലും സ്ഥലങ്ങളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിൽ ആ ഭാഗത്തേക്കുള്ള യാത്ര കഴിവതും ഒഴിവാക്കുകയാണ് നല്ലത്..

റെഡ് അലർട്ട്

മണിക്കൂറിൽ 244.4 mm ൽ
അധികം മഴ ലഭിക്കുവാൻ സാധ്യതയുള്ളതായി കാലാവസ്ഥാ പ്രവചനത്തിൽ  കാണുന്ന സ്ഥലങ്ങളാണ് റെഡ് അലർട്ട് പ്രദേശങ്ങളായി പ്രഖ്യാപിക്കുന്നത്..

ഇവിടങ്ങളിൽ അധികൃതർ
24 മണിക്കൂറും തുറന്ന് പ്രവർത്തിക്കുന്ന കൺട്രോൾ റൂമുകൾ സജ്ജമാക്കും..
ഈ പരിധിയിൽ താമസിക്കുന്ന ജനങ്ങൾ ഏതു സമയത്തും അധികൃതർ പറയുന്ന കാര്യങ്ങൾ അനുസരിക്കുവാനും വീടുകൾ വിട്ട് ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറേണ്ടി വന്നാൽ മാറുവാനും തയ്യാറായിരിക്കണം..

അതായത് അധികൃതരുടെ നിർദ്ദേശപ്രകാരം മാത്രമേ ഈ പ്രദേശത്ത് താമസിക്കുന്ന ജനങ്ങൾ സഞ്ചരിക്കാവൂ എന്നർത്ഥം!.

Previous Post Next Post
3/TECH/col-right