Trending

അക്ഷരജാഥ നടത്തി.

എളേറ്റിൽ: താമരശ്ശേരി മേഖലാ മാനേജ്മെൻറ് അസോസിയേഷനും എളേറ്റിൽ റൈഞ്ച് ജംഇയ്യത്തുൽ മുഅല്ലിമീനും സംയുക്താഭിമുഖ്യത്തിൽ മദ്റസാ പ്രവേശനോത്സവത്തോടനുബന്ധിച്ച്  അക്ഷരജാഥ സംഘടിപ്പിച്ചു. പ്രവേശനോൽസവം മേഖലാ പ്രസിഡണ്ട് മൊയ്തീൻ കുട്ടി കൊളത്തക്കരയുടെ അദ്ധ്യക്ഷതയിൽ ജംഇയ്യത്തുൽ മുഅല്ലിമീൻ സെൻട്രൽ കൗൺസിൽ ഉപാദ്ധ്യക്ഷൻ കെ.കെ.ഇബ്രാഹിം മുസ്ല്യാർ ഉദ്ഘാടനം ചെയ്തു.

റൈഞ്ച് പ്രസിഡണ്ട് ടി.പി.മുഹ്സിൻ ഫൈസി പ്രമേയ പ്രഭാഷണം നടത്തി. അബ്ദുൽ മുത്തലിബ് ദാരിമി,കെ.കെ.കുഞ്ഞായിൻ മാസ്റ്റർ, പി.സി.ആലി ഹാജി, എം.മുഹമ്മദ് മാസ്റ്റർ, കെ.കെ.അബ്ദുന്നാസിർ ഹാജി, ഗഫൂർ മാസ്റ്റർ, കെ.കെ.ഇബ്രാഹിം മുസ്ല്യാർ, ടി.മുഹമ്മദ് ഫൈസി, കെ.കെ.ജബ്ബാർ മാസ്റ്റർ,സംസാരിച്ചു.

സെക്രട്ടറി എൻ.കെ. മുഹമ്മദ് മുസ്ല്യാർ സ്വാഗതവും പി.സി.സലാം മാസ്റ്റർ നന്ദിയും പറഞ്ഞു.
Previous Post Next Post
3/TECH/col-right