Trending

കോരങ്ങാട് മൂന്നാംതോട്ടിൽ വാഹനാപകടം:നിരവധി പേർക്ക് പരിക്ക്.

താമരശ്ശേരി: കോരങ്ങാട് സ്വകാര്യ ബസ്
നിയന്ത്രണം വിട്ട് മൂന്ന് വാഹനങ്ങളിൽ
ഇടിച്ച് നിരവധി പേർക്ക് പരിക്ക്.

മൂന്നാംതോട് ജങ്ഷന് സമീപം
സ്വകാര്യബസും ടോറസ് ലോറിയും ടിപ്പറും പിക്കപ്പുമാണ് അപകടത്തിൽപെട്ടത്.ബസ്സിന്റെ അമിത വേഗതയാണ് അപകടത്തിന് കാരണമെന്ന് ബസ് യാത്രക്കാർ പറഞ്ഞു.

പരിക്കേറ്റ പിക്കപ്പ് ഡ്രൈവർ മൂന്നാംതോട് സ്വദേശി ഗംഗാധരൻ (70), ബസ് യാത്രക്കാരായ കൽപ്പറ്റ സ്വദേശിനി
ശരീഫ(35),ഫാത്തിമ (8),പുതുപ്പാടി
സ്വദേശി അബ്ദുറഹ്മാൻ (38) എന്നിവരെ
താമരശ്ശേരി താലൂക് ആശുപത്രിയിൽ
പ്രവേശിപ്പിച്ചു.ഏതാനും പേർക്ക് നിസ്സാര
പരുക്കേറ്റു.

Previous Post Next Post
3/TECH/col-right