മങ്ങാട്: കുട്ടികളിൽ വായനഭിരുചി വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ മങ്ങാട് എ.യു.പി.സ്കൂൾ "വായന വാനോളം"എന്ന ആശയം മുൻനിർത്തി അവധിക്കാല വായനോത്സവം നടത്തി.സ്കൂൾ ഹെഡ്മിസ്ട്രസ് കെ.ൻ.ജമീല ടീച്ചർ സ്വാഗതം ആശംസിച്ച ചടങ്ങിൽ പിടിഎ പ്രസിഡൻറ് ചാലിൽ ഷുക്കൂർ അധ്യക്ഷത വഹിച്ചു.പൂനൂർ ഗവ ഹയർസെക്കൻഡറി സ്കൂളിലെ മുൻ മലയാള അധ്യാപകനും എച്ച്. എം.,AEO എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്ന കെ. ശ്രീധരൻ മാസ്റ്റർ ഉദ്ഘാടനം നിർവഹിച്ചു.
വാർഡ് മെമ്പർ ഹയറുന്നിസ റഹീം, പിടിഎ വൈസ് പ്രസിഡൻറ് ടി പി ഷാജി, ടി എം നഫീസ ടീച്ചർ, ഗ്രിജീഷ് മാസ്റ്റർ ,ok ദാമോദരൻ, ജാഫർ അമ്പായപ്പൊയിൽ ,
Ok അശോകൻ ,സത്താർ ചാലിൽ , അബ്ദുല്ല ഫൈസൽ ഷാജികുമാർ പി.കെ, K Rപ്രിയ ടീച്ചർ ,എന്നിവർ ആശംസകൾ അർപ്പിച്ചു.സ്റ്റാഫ് സെക്രട്ടറി അബ്ദുൽ ജബ്ബാർ മാസ്റ്റർ നന്ദിയും പറഞ്ഞു.കുട്ടികൾക്ക് ലൈബ്രറി പുസ്തക വിതരണം നടത്തി.
Tags:
EDUCATION