Trending

ഉണ്ണികുളത്ത് ഭക്ഷ്യ പാനീയ വിൽപ്പന കേന്ദ്രങ്ങളിൽ വ്യാപക പരിശോധന.

പൂനൂർ: ഉണ്ണികുളം ഗ്രാമപഞ്ചായത്ത് പരിധിയിലുള്ള ഭക്ഷ്യ പാനീയ വിൽപ്പന കേന്ദ്രങ്ങളിൽ
വ്യാപക പരിശോധന.
 പഞ്ചായത്ത് അധികൃതരുടെയും ആരോഗ്യ വകുപ്പിന്റെയ്യും നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. പൂനൂർ, ഏകരൂൽ ടൗണുകളിൽ നടന്ന പരിശോധനയിൽ ലൈസൻസ് ഇല്ലാത്തതും ആരോഗ്യ സുരക്ഷാ നടപടികൾ കൈക്കൊള്ളാ ത്തതുമായ കടകൾക്ക് അധികൃതർ  നോട്ടീസ് നൽകിയിട്ടുണ്ട്.

പൂനൂർ ടൗണിൽ പ്രവർത്തിക്കുന്ന നാല് കൂൾ ബാറുകൾ, രണ്ടു ബേക്കറികൾ എന്നിവക്കും ഏകരൂൽ ടൗണിൽ രണ്ട് ബേക്കറികൾ, ഒരു ടീ ഷോപ്പ്, ഒരു കൂൾബാർ എന്നിവക്കും അധികൃതർ നോട്ടീസ് നൽകിയിട്ടുണ്ട്. എകരൂൽ ടൗൺ പരിസരത്തുള്ള നാല് കിണറുകളിൽ അപകടകാരിയായ ഇകോളി ബാക്ടീരിയ കണ്ടെത്തിയതിനെത്തുടർന്ന് സൂപ്പർ ക്ലോറിനേഷൻ നടത്തി സീൽ ചെയ്തിരിക്കുകയാണ്.ഇത്തരം കിണറുകൾ 14 ദിവസത്തിനുശേഷം പരിശോധന നടത്തി ബാക്ടീരിയയുടെ അംശങ്ങൾ ഇല്ലെന്ന്  ഉറപ്പുവരുത്തിയ ശേഷം മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂ എന്നാണ് ആരോഗ്യ വകുപ്പിന്റെ നിർദ്ദേശം ഉള്ളത്.

ഉണ്ണികുളം പഞ്ചായത്തിലെ വിവിധ അങ്ങാടികളിൽ ഉള്ള മുഴുവൻ ഭക്ഷ്യ പാനീയ വിതരണ കേന്ദ്രങ്ങളിലും  പരിശോധന നടത്തി  ശുചിത്വ നിലവാരം ഉറപ്പു വരുത്തുന്നതിനുള്ള നടപടികൾ  സ്വീകരിച്ചു വരുന്നതായി  മെഡിക്കൽ ഓഫീസർ  ഡോ. അബ്ദുൽ ജമാൽ അറിയിച്ചു. അസിസ്റ്റൻറ് സെക്രട്ടറി രാജു,
സജി,ഹെൽത്ത് ഇൻസ്പെക്ടർമാരായ പ്രവീൺ കെ കെ, പ്രമോദ് പി കെ, മുജീബ് അബ്ദുൽ സലീം,തുടങ്ങിയവർ നേതൃത്വം നൽകി.
Previous Post Next Post
3/TECH/col-right