Trending

ഹജ്ജ് സാങ്കേതിക പഠന ക്ലാസ് :ജില്ലാ തല ഉദ്ഘാടനം ശനിയാഴ്ച.

ബാലുശ്ശേരി  :  ഈ വര്‍ഷത്തെ പരിശുദ്ധ ഹജ്ജ് കര്‍മ്മത്തിന് തെരഞ്ഞെടുക്കപ്പെട്ട ഹാജിമാര്‍ക്കുള്ള സാങ്കേതിക പഠന ക്ലാസിന്‍റെ കോഴിക്കോട്  ജില്ലാതല ഉദ്ഘാടനം മെയ് 7 ശനിയാഴ്ച രാവിലെ 9 മണിക്ക്  ഉള്ളിയേരി സമന്വയ ഓഡിറ്റോറിയത്തില്‍ സംസ്ഥാന ഹജ്ജ് കമ്മറ്റി ചെയര്‍മാന്‍ സി. മുഹമ്മദ് ഫൈസി നിര്‍വ്വഹിക്കും. 
വിവിധ സെഷനുകളായി നടക്കുന്ന ക്ലാസുകള്‍ക്ക്  ഹജ്ജ് ട്രൈനര്‍മാര്‍ നേതൃത്വം നല്‍കും.

ബാലുശ്ശേരി , പേരാമ്പ്ര , കൊയിലാണ്ടി , എലത്തൂര്‍ നിയോജക മണ്ഡലങ്ങളില്‍ നിന്നുള്ള തെരഞ്ഞെടുക്കപ്പെട്ട ഹാജിമാരും 1 മുതല്‍ 500 വരെ വെയ്റ്റിംഗ് ലിസ്റ്റിലുള്ളവരുമാണ്  ഉള്ളിയേരിയില്‍ നടക്കുന്ന ക്ലാസില്‍ പങ്കെടുക്കേണ്ടത്

ഹാജിമാര്‍ രാവിലെ 8 . 30 ന് തന്നെയെത്തി രജിസ്ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കണമെന്ന് മണ്ഡലം ട്രൈനര്‍ നൗഫല്‍ മങ്ങാട് അറിയിച്ചു

കൂടുതല്‍ വിവരങ്ങള്‍ക്ക്  86065 86268 എന്ന നമ്പറില്‍ ബന്ധപ്പെടാം
Previous Post Next Post
3/TECH/col-right