Trending

ബന്ധുവീട്ടില്‍ എത്തിയ 14 കാരന്‍ പൂനൂര്‍ പുഴയില്‍ മുങ്ങി മരിച്ചു.

കുന്ദമംഗലം: ബന്ധുവീട്ടില്‍ എത്തിയ 14 കാരന്‍ പൂനൂര്‍ പുഴയില്‍ മുങ്ങി മരിച്ചു. കൊടുവള്ളി മാനിപുരം ആറങ്ങോട് ആയപ്പൊയില്‍ സുബൈറിന്റെ മകന്‍ സിനാന്‍ (14) ആണ് മരിച്ചത്.

കുന്ദമംഗലം താളികുണ്ട് ഭാഗത്ത് ഇന്ന് വൈകിട്ടായിരുന്നു അപകടം.പെരുന്നാള്‍ ആഘോഷത്തിന്റെ ഭാഗമായി കുന്ദമംഗലത്ത് മാതാവിന്റെ ബന്ധുവീട്ടില്‍ എത്തിയപ്പോഴായിരുന്നു സംഭവം.മറ്റു കുട്ടികള്‍ക്കൊപ്പം പുഴയില്‍ ഇറങ്ങിയപ്പോള്‍ മുങ്ങിപ്പോവുകയായിരുന്നു

ഉടൻ തന്നെ നാട്ടുകാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Previous Post Next Post
3/TECH/col-right