കിഴക്കോത്ത് ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതി 2021-22 ന്റെ ഭാഗമായി 12-ാം വാർഡിൽ റിംഗ് കമ്പോസ്റ്റ് യൂണിറ്റിന്റെ ഒന്നാം ഘട്ട വിതരണ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് മെമ്പർ നസീമ ജമാലുദ്ദീൻ നിർവ്വഹിച്ചു.
ജൈവ മാലിന്യത്തിൽ നിന്നും വളം നിർമ്മിക്കലും മാലിന്യത്തിന്റെ ശാസ്ത്രീയ സംസ്കരണം പ്രോത്സാഹിപ്പിക്കലുമാണ് പദ്ധതിയുടെ ലക്ഷ്യം.2 എണ്ണം അടങ്ങുന്ന 2500 രൂപ വില വരുന്ന ഒരു യൂണിറ്റാണ് ഒരു കുടുംബത്തിന് നൽകിയത്.അപേക്ഷ നൽകി 250 രൂപ ഗുണഭോക്തൃ വിഹിതം അടച്ച കുടുംബങ്ങൾക്കാണ് റിംഗ് കമ്പോസ്റ്റ് യൂണിറ്റ് വിതരണം ചെയ്തത്.
0 Comments