Trending

പത്താം വയസിൽ ഖുർ ആൻ മുഴുവൻ മനപാഠം; വിസ്മയമായി അയിഷ ഇസ

പൂനൂർ:പത്താം വയസിൽ ഖുർ ആൻ മുഴുവൻ മനപാഠമാക്കിയ ഒരു പെൺകുട്ടി.പന്നൂർ സി.ഫൈസിയുടെ മകളുടെ മകൾ ആയ  അയിഷ ഇസയാണ് കേരളത്തിൽ അധികമാർക്കും കൈവരിക്കാനാകാത്ത നേട്ടം സ്വന്തമാക്കിയത്.

114 അധ്യായങ്ങളിലായി 6666 സൂക്തങ്ങൾ. ഒന്നുപോലും വിടാതെ മനപാഠമാക്കണമെന്ന നിശ്ചയദാർഢ്യത്തോടെ തുടങ്ങിയ അയിഷ ഒന്നരവർഷം കൊണ്ട് ലക്ഷ്യം പൂർത്തീകരിച്ചു. പൂനൂർ ഇഷാത്ത് പബ്ലിക് സ്കൂളിലെ നാലാം ക്ലാസ് വിദ്യാർഥിയായ ആയിഷ ദിവസം ആറും ഏഴും പേജ് വരെ മനപാഠമാക്കി.

പുനൂർ മങ്ങാട് വി.എം റഷീദിന്റേയും അസ്മയുടേയും മകളായ അയിഷ ഇസ കാന്തപുരം AP അബൂബക്കർ മുസ്ലിയാരുടെ പൗത്രി പുത്രി കൂടിയാണ്.
Previous Post Next Post
3/TECH/col-right