എകരൂൽ:ഉണ്ണികുളം ഗ്രാമ പഞ്ചായത്ത് 2021-22 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഭിന്നശേഷികാർക്ക് ഇലക്ട്രോണിക് വീൽ ചെയർ വിതരണം ചെയ്തു.ശാരീരികമായ വൈകല്യങ്ങളോട് പൊരുതുന്നവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിനും ആത്മവിശ്വാസത്തോടെ സഞ്ചരിക്കുന്നതിനും ആരോഗ്യ പരിപാലനത്തിനും പുറം ലോകവുമായുള്ള സംവദനത്തിനുമൊക്കെ പരിസ്ഥിതി ഭിന്നശേഷി സൗഹൃദ മാക്കുക എന്ന കേരള സർക്കാരിന്റെ പദ്ധതിയുടെ ഭാഗമായാണ് വീൽചെയർ വിതരണം.
പഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ വെച്ച് നടന്ന ചടങ്ങ് ഉണ്ണികുളം പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിര ഏറാടിയിൽ ഉത്ഘാടനം ചെയ്തു.
അംഗ പരിമിതരുടെ അവകാശ സംരക്ഷണവും ആരോഗ്യ പരിപാലനവും സാമൂഹ്യ സുരക്ഷിതത്വവും ഉറപ്പിൽ വരുത്താൻ കൂടുതൽ പദ്ധതികൾ പഞ്ചായത്ത് ആവിഷ്കരിക്കുന്നതായി ചടങ്ങിൽ സംസാരിക്കവെ വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശബ്ന ആറങ്ങാട്ട് പറഞ്ഞു.
ആദ്യഘട്ടത്തിൽ 20-ാം വാർഡിൽ 2 പേർക്കും,19-ാം വാർഡിൽ ഒരാൾക്കുമാണ് നൽകിയത്.
Tags:
POONOOR