Trending

മൂല്യം ചോർന്നു പോകാത്ത വിശ്വാസം പിന്തുടരാൻ മുൻഗാമികളെ മാതൃകയാകുക :സി മുഹമ്മദ് ഫൈസി

എളേറ്റിൽ : മൂല്യം ചോർന്നു പോകാത്ത വിശ്വാസം പിന്തുടരാൻ മുൻഗാമികളെ മാതൃകയാക്കണമെന്ന് കേരള സ്റ്റേറ്റ് ഹജ്ജ് കമ്മിറ്റി ചെയർമാൻ സി മുഹമ്മദ് ഫൈസി ആഹ്വാനം ചെയ്തു.കേരള മുസ്ലിം ജമാഅത്ത് കിഴക്കോത്ത് സർക്കിൾ സംഘടിപ്പിച്ച റമളാൻ പ്രഭാഷണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരള മുസ്ലിം ജമാഅത്ത് സർക്കിൾ പ്രസിഡന്റ് പി ജി അബൂബക്കർ കോയ തങ്ങൾ മദനി അധ്യക്ഷത വഹിച്ചു.കേരള മുസ്ലിം ജമാഅത്ത് സോൺ ജനറൽ സെക്രട്ടറി അബ്ദുൽ ഹമീദ് സഖാഫി,സോൺ വൈസ് പ്രസിഡൻറ് മുഹമ്മദ് സഅദി ,എസ് വൈ എസ് പൂനൂർ സോൺ ജനറൽ സെക്രട്ടറി ഒ ടി ഷഫീഖ് സഖാഫി, വൈസ് പ്രസിഡണ്ട് അബ്ദുൽ അസീസ് ലത്വീഫി എന്നിവർ സംസാരിച്ചു.

കെ സി ഹുസൈൻ സഖാഫി,എം വി ഹംസ മുസ്ലിയാർ,മുഹമ്മദ് റാസി സഖാഫി, ഒ പി അബൂബക്കർ ,ഷംസുദ്ദീൻ കെ ,മുഹമ്മദ് ചോല തുടങ്ങിയവർ സംബന്ധിച്ചു.എൻ കെ അസീസ് സഖാഫി സ്വാഗതവും,അബ്ദുസ്സലാം ബുസ്താനി നന്ദിയും പറഞ്ഞു.
Previous Post Next Post
3/TECH/col-right