Trending

നിർമ്മിത ബുദ്ധി കാമറകൾ നരിക്കുനിയിലും.

നരിക്കുനി: വാഹനങ്ങള്‍ ഓടിക്കുന്നവരുടെ ചെറിയ നിയമലംഘനം പോലും കൈയ്യോടെ പിടികൂടുന്ന അത്യാധുനിക നിര്‍മ്മിതബുദ്ധി കാമറകളുമായി മോട്ടോര്‍ വാഹന വകുപ്പ് നരിക്കുനിയിലും.നരിക്കുനി - നന്മണ്ട റോഡിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ മുൻവശത്താണ് ക്യാമറ സ്ഥാപിച്ചിരിക്കുന്നത്.

ദേശീയപാതകളിലും സംസ്ഥാനപാതകളിലുമാകും കൂടുതല്‍ കാമറകള്‍. സ്ഥിരമായി അപകടങ്ങള്‍ ഉണ്ടാകുന്ന ഇടങ്ങളിലും നിയമലംഘനം കൂടുതലായി നടക്കുന്ന റോഡുകളിലും കാമറകള്‍ സ്ഥാപിക്കും. വാഹനത്തിനുള്ളിലെ ദൃശ്യം വരെ ഒപ്പിയെടുക്കാന്‍ കാമറയ്ക്കാകും. മോട്ടോര്‍ വാഹനവകുപ്പ് എന്‍ഫോഴ്‌സ്‌മെന്റിന്റെ കണ്‍ട്രോള്‍റൂം വഴിയാകും നിയന്ത്രണം.

വാഹന പരിശോധന നടത്തുന്ന ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് രക്ഷപ്പെട്ടാലും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കാമറകളുടെ കണ്ണുകളിൽ നിന്ന് രക്ഷപ്പെടാൻ കഴിയില്ല. ഏതു രീതിയിലുള്ള നിയമ ലംഘനങ്ങളും പതിയത്തക്ക സാങ്കേതിവിദ്യയിലാണ് കെൽട്രോൺ കാമറകൾ രൂപകൽപന ചെയ്തിരിക്കുന്നത്.

കാമറകളിൽ നിന്നുള്ള ചിത്രങ്ങൾ നേരെ മോട്ടോർ വാഹന വകുപ്പിന്റെ കൺ ട്രോൾ റൂമിൽ ലഭിക്കും. ഇത് ജില്ല തലത്തിൽ തരംതിരിച്ച് അതത് ജില്ല എൻഫോഴ്സ്മെന്റ് ഓഫീസുകളിലേക്ക് അയക്കും. ഇവിടെനിന്നാണ് ഓരോ നിയമലംഘനത്തിനുമുള്ള ചാർജിങ് മെമ്മോ വരുന്നത്. ഇതിനു പുറമേ ഇതിൽനിന്നു ള്ള വീഡിയോ ദൃശ്യങ്ങളും ഉദ്യോഗസ്ഥർക്ക് പരിശോധിക്കാം. നഗരത്തിലെ പ്രധാന ജങ്ഷനുകളിലും വാഹനത്തിരക്കേറിയ റോഡുകളിലുമാണ് ഇത്തരം കാമറകകൾ സ്ഥാപിക്കുന്നത്.

നിയമലംഘനം നടത്തി തിരക്കേറിയ റോഡിലൂടെ പോകുന്നവരെ തടഞ്ഞുനിർത്തി പിടികൂടുന്നതിനു പകരം കാമറക്കണ്ണിൽ കുടുക്കും. ഹെൽമറ്റ് ധരിക്കാതിരിക്കുക. പിൻസീറ്റിലെ യാത്രക്കാരൻ ഹെൽമറ്റ് ധരിക്കാതിരിക്കുക. സീറ്റ് ബെൽറ്റ് ധരിക്കാതിരിക്കുക, വാഹ നങ്ങൾക്ക് രൂപമാറ്റം വരുത്തുക തുടങ്ങി എല്ലാവിധ നിയമലംഘനങ്ങളും ഇനി മുതൽ കാമറയിൽ പതിയും
Previous Post Next Post
3/TECH/col-right