Trending

"ചരിത്ര നേട്ടവുമായി നരിക്കുനി ഗ്രാമപഞ്ചായത്ത്":പദ്ധതി നിർവഹണത്തിലും ഫണ്ട് വിനിയോഗത്തിലും കോഴിക്കോട് ജില്ലയിൽ രണ്ടാമത്

കോഴിക്കോട്:പദ്ധതി നിർവഹണത്തിലും ഫണ്ട് വിനിയോഗത്തിലും
ചരിത്രത്തിലാദ്യമായി ജില്ലയിൽ രണ്ടാം സ്ഥാനത്ത് എത്തിയ നരിക്കുനി ഗ്രാമ പഞ്ചായത്തിനെ ജില്ലാ ഭരണ കൂടം അനുമോദിച്ചു. 

കോഴിക്കോട് ജില്ലാ കളക്ടർ , ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എന്നിവരിൽ  നിന്നും നരിക്കുനി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി.കെ സലീം , വൈസ് പ്രസിഡന്റ് മിനി പുല്ലങ്കണ്ടി ,സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജൗഹർ പൂമംഗലം ,ഉമ്മു സൽമ , മെമ്പർ ടി രാജു ,സെക്രട്ടറി സ്വപ്‌നേഷ് ,ഹെഡ് ക്ലർക്ക് ബ്രജീഷ് എന്നിവർ ഉപഹാരം ഏറ്റുവാങ്ങി.

2021 -2022 സാമ്പത്തിക വർഷത്തിൽ വികസന പ്രവർത്തനങ്ങൾക്കായി അനുവദിച്ച തുക പൂർണ്ണമായും ചിലവഴിച്ചു കൊണ്ട് ജില്ലയിൽ തന്നെ രണ്ടാം സ്ഥാനത്ത് എത്തിയ നരിക്കുനി ഗ്രാമ പഞ്ചായത്ത് അഭിമാന നേട്ടമാണ് കൈവരിച്ചത്.

സംസ്ഥാന തലത്തിലും ശ്രദ്ധ പിടിച്ചു പറ്റാൻ  നരിക്കുനി പഞ്ചായത്ത് ഭരണ സമിതിക്ക് സാധിച്ചിട്ടുണ്ട്  എന്നത് അഭിനന്ദനാർഹമായ കാര്യമാണ്.

നികുതി പിരിവ് 100% എന്ന ലക്ഷ്യം കൈവരിക്കാനും ,തൊഴിലുറപ്പ് മേഖലയിൽ വൻ മുന്നേറ്റം നടത്താനും പുതിയ ഭരണ സമിതിക്ക് സാധിച്ചു.

പ്രധാന നേട്ടങ്ങൾ

■ 32 ലക്ഷം രൂപ ചിലവഴിച്ച് കൊണ്ടുള്ള ബസ്സ് സ്റ്റാൻഡ് കംഫർട്ട്  സ്റ്റേഷൻ നിർമ്മാണം 

■ബസ് സ്റ്റാൻഡ് നവീകരണം 

■പാറന്നൂർ അംഗന വാടി കെട്ടിട നിർമാണം 

■മുഴുവൻ വീടുകളിലും കുടിവെള്ള മെത്തിക്കുക എന്ന ജല ജീവൻ പദ്ധതി സാക്ഷാത്കാരം 

■മുഴുവൻ വാർഡുകളിലും ഗ്രാമീണ റോഡുകളുടെ നിർമാണവും  പുനരുദ്ധാരണവും 

■ശുചിത്വ മേഖലയിൽ ഈ വർഷം ഏറ്റെടുത്ത മുഴുവൻ വീടുകളിലും  റിങ്ങ് കംമ്പോസ്റ്റ് ,ബയോ ബിൻ വിതരണം (26 ലക്ഷം) 
 
■ മാലിന്യ പ്രശ്ന പരിഹാരത്തിനായി എം. സി.എഫ് ആരംഭിക്കുകയും ഹരിത കർമ്മ സേന അംഗങ്ങളെ ഉപയോഗപ്പെടുത്തി അജൈവ മാലിന്യ ശേഖരണം ആരംഭിക്കാനും സാധിച്ചു .

■നിലാവ് പദ്ധതിയിലൂടെ 500 സ്ട്രീറ്റ് ലൈറ്റ് ബൾബുകളും പ്രത്യേക പദ്ധതിയിലൂടെ 258 സ്ട്രീറ്റ് ലൈറ്റ് ബൾബുകളും സ്ഥാപിക്കാൻ കഴിഞ്ഞു.
 
■പഞ്ചായത്തിലെ ഗവൺമെൻറ്റ് സ്കൂളുകളിലേക്ക് 980000 രൂപ ചിലവഴിച്ച് കൊണ്ട് സ്കൂൾ ഫർണിച്ചർ വിതരണം നടത്താൻ കഴിഞ്ഞതും  ഇക്കഴിഞ്ഞ സാമ്പത്തിക വർഷത്തെ ഭരണ മികവിന് കിട്ടിയ അംഗീകാരമായി കണക്കാക്കുന്നു.
Previous Post Next Post
3/TECH/col-right