യു എ ഇ :യുഎഇ.യിൽ സംഘടിത ഭിക്ഷാടന പ്രവർത്തനങ്ങൾ നടത്തുന്നവർക്ക് ആറ് മാസം തടവും കുറഞ്ഞത് 100,000 ദിർഹം പിഴയും ലഭിക്കുമെന്ന് മുന്നറിയിപ്പ് .യു.എ.ഇ പബ്ലിക് പ്രോസിക്യൂഷനാണ് ഔദ്യോഗിക സോഷ്യൽ മീഡിയ പോസ്റ്റുകളിലൂടെ സംഘടിത ഭിക്ഷാടന പ്രവർത്തനങ്ങൾ നടത്തുന്നവർക്കെതിരേയുള്ള പിഴകൾ വിശദീകരിച്ചത് . സംഘടിത ഭിക്ഷാടനത്തിനായി രാജ്യത്തിന് പുറത്ത് നിന്ന് ആളുകളെ റിക്രൂട്ട് ചെയ്യുന്ന ആളുകൾക്കും ഭിക്ഷാടനത്തിന് പ്രേരിപ്പിക്കുന്ന രക്ഷിതാക്കൾക്കും ഇതേ ശിക്ഷ തന്നെ ലഭിക്കുമെന്നും മുന്നറിയിപ്പുണ്ട്.
2021 ലെ ആർട്ടിക്കിൾ 477 , 31 -ാം നമ്പർ ഫെഡറൽ ഡിക്രി നിയമപ്രകാരം സംഘടിത ഭിക്ഷാടന പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്ക് മൂന്ന് മാസം വരെ തടവും 5,000 ദിർഹം പിഴയും അല്ലെങ്കിൽ ഇതിലേതെങ്കിലുമൊന്നുമാണ് ശിക്ഷയായി നിശ്ചയിച്ചിരുന്നത് .
ജനങ്ങൾക്കിടയിൽ നിയമ അവബോധം വർദ്ധിപ്പിക്കുന്നതിനും രാജ്യത്തെ ഏറ്റവും പുതിയ നിയമങ്ങളെക്കുറിച്ചുള്ള വ്യക്തത വരുത്തുന്നതിനുമാണ് പബ്ലിക് പ്രോസിക്യൂഷൻ നിരന്തരമായി ഇത്തരം ശ്രമങ്ങൾ നടത്തിക്കൊണ്ടിരിക്കുന്നത്.
Tags:
INTERNATIONAL