കിഴക്കോത്ത് ഗ്രാമ പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതി 2021-22 പ്രകാരം രണ്ടാം ഘട്ട മുട്ടക്കോഴി വിതരണ വാർഡ് തല ഉദ്ഘാടനം കാവിലുമ്മാരം അങ്ങാടിയിൽ വെച്ച് ഗ്രാമ പഞ്ചായത്ത് മെമ്പർ നസീമ ജമാലുദ്ദീൻ നിർവ്വഹിച്ചു.
അൻപത് ശതമാനം സബ്സിഡി നിരക്കിൽ അഞ്ച് കോഴികൾ വീതം നാൽപത് കുടുംബത്തിനാണ് വിതരണം ചെയ്തത്. പരിപാടിയിൽ ലൈവ്സ്റ്റോക്ക് ഇൻസ്പെക്ടർ എബിമോൻ എ.ജെ.,
വെറ്റിനറി ഡിസ്പെൻസറി സ്റ്റാഫ് സുബൈർ കെ.കെ.എന്നിവർ സംബന്ധിച്ചു.
ഒന്നാം ഘട്ടത്തിൽ അപേക്ഷിച്ച് ഗുണഭോക്‌തൃ വിഹിതം അടച്ച മുഴുവൻ ആളുകൾക്കും നേരത്തെ കോഴികളെ വിതരണം ചെയ്തിരുന്നു.
0 Comments