പൂനൂര്‍: സ്വന്തം കാര്യങ്ങളുടെ സുഖങ്ങളിലേക്ക് ചുരുങ്ങിപ്പോകാതെ സമൂഹത്തെ ചേര്‍ത്തു നിര്‍ത്താനുള്ള ശ്രമകരമായ പ്രവര്‍ത്തനങ്ങളില്‍ സ്ത്രീകളും സമൂഹവും താല്പര്യം കാണിക്കുന്നത് സന്തോഷകരമായ കാര്യമാണെന്ന് ജില്ലാ പഞ്ചായത്ത് അംഗം റംസീന നരിക്കുനി. നിര്‍ധന രോഗികള്‍ക്ക് വിതരണം ചെയ്യാനുള്ള മെഡിക്കല്‍ കട്ടിലുകള്‍ സ്പര്‍ശം ചാരിറ്റബ്ള്‍ ട്രസ്റ്റിനു സമര്‍പ്പിച്ച് സംസാരിക്കുകയായിരുന്നു അവര്‍.
പൂനൂര്‍ സ്പര്‍ശം ഓഫിസില്‍ നടന്ന ചടങ്ങില്‍ പ്രസിഡന്റ് മന്‍സൂര്‍ അവേലത്ത് അധ്യക്ഷനായി. എന്‍.കെ.എം ഫൗണ്ടേഷന്‍ എളേറ്റില്‍ ഹോസ്പിറ്റലും സ്പര്‍ശം വനിത കൂട്ടായ്മയുമാണ് മെഡിക്കല്‍ കട്ടിലുകള്‍ സംഭാവന ചെയ്തത്.
എളേറ്റില്‍ ഹോസ്പിറ്റല്‍ മാനേജിംഗ് ഡയരക്ടര്‍ സലീം, ഓപ്പറേഷന്‍സ് മാനേജര്‍ നൗഫല്‍, ബ്ലോക്ക് പഞ്ചായത്തംഗം സാജിദ പി, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സൗദ ബീവി, സാജിദ ഇസ്മായില്‍, ബുഷറ, സ്പര്‍ശം വനിതാ ഭാരവാഹികളായ സല്‍മുന്നിസ, സഫീന കത്തറമ്മല്‍, എ വി മുഹമ്മദ് എന്നിവര്‍ സംസാരിച്ചു.
കെ പി സക്കീന സ്വാഗതവും വി കെ ജാബിര്‍ നന്ദിയും പറഞ്ഞു.
Tags:
POONOOR