കേരളത്തിലെ കനത്ത ചൂട് വരും ദിവസങ്ങളിൽ കുറയുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ആവശ്യത്തിന് വേനൽ മഴ കേരളത്തിൽ ലഭിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മേധാവി ഡോക്ടർ സതി ദേവി പറഞ്ഞു.
ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദം ചുഴലിക്കാറ്റായി മാറുമെങ്കിലും ഇന്ത്യൻ തീരത്തിന് ഭീഷണി ആകില്ലെന്നും കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
കഴിഞ്ഞ കുറേ ദിവസമായി കാറ്റിന്റെ സഞ്ചാരം കിഴക്ക് നിന്ന് പടിഞ്ഞാറേക്ക് ആയതാണ് നിലവിൽ സംസ്ഥാനത്ത് രേഖപ്പെടുത്തുന്ന ശക്തമായ ചൂടിന് കാരണം. എന്നാൽ വരും ദിവസങ്ങളിൽ അതിന് മാറ്റമുണ്ടാകും. പടിഞ്ഞാറൻ ദിശയിൽ കാറ്റ് വീശുന്നത് സംസ്ഥാനത്തെ താപനില കുറക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മേധാവി പറയുന്നത്
നിലവിൽ സംസ്ഥാനത്ത് രേഖപ്പെടുത്തിയ വേനൽ മഴയുടെ തോത് കുറവാണെങ്കിലും വരും ദിവസങ്ങളിൽ അതിനും മാറ്റമുണ്ടാകും. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ ഉണ്ടാകാനുള്ള സാധ്യതയാണ് കേന്ദ്രകാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചിക്കുന്നത്.
📱Join WhatsApp Group https://bn1.short.gy/elettil_online