ആവിലോറ : ആവിലോറ എം എം എ യു പി സ്കൂളിന്റെ എൽ എസ് എസ്, യു എസ് എസ് ചരിത്ര നേട്ടത്തെ പാരന്റ് ടീച്ചേഴ്‌സ് അസോസിയേഷൻ അനുമോദിച്ചു.മുപ്പത് വിദ്യാർത്ഥികളാണ് സ്കോളർഷിപ്പിന് അർഹത നേടിയത്.
ഇൻസ്പയർ അവാർഡ് നേട്ടത്തിന് തൊട്ടു പിറകെയുള്ള വിജയം വിദ്യാലയത്തിന് ഇരട്ടി മധുരമായി. ജേതാക്കളെയും, പ്രാപ്തരാക്കിയ അധ്യാപകരെയും യോഗം അനുമോദിച്ചു.
ക്ഷേമകാര്യ സ്റ്റാൻഡിങ്ങ് കമ്മറ്റി ചെയർപേഴ്സൺ ശ്രീമതി റംല മക്കാട്ടുപോയിൽ, പി ടി എ പ്രസിഡന്റ് സി എം ഖാലിദ്, ഹെഡ്മാസ്റ്റർ കെ പി അബ്ദുറഹിമാൻ, പി. ലളിത, എം. കെ.ഡെയ്സി, കെ. അബ്ദുറഹിമാൻ, ടി. പി സലീം തുടങ്ങിയവർ സംസാരിച്ചു.
Tags:
EDUCATION