മഹാമാരിയുടെ കാലത്ത് അതിജീവനത്തിന്റെ പൊൻ തിളക്കവുമായി മികച്ച വിജയം കരസ്ഥമാക്കാൻ വിദ്യാലയത്തിന് കഴിഞ്ഞു.മടവൂർ എ യു പി സ്കൂളിൽ നിന്നും LSS , USS സ്കോളർഷിപ്പ് നേടിയ വിദ്യാർത്ഥികളെ അഭിനന്ദിച്ചു.
21 കുട്ടികൾക്ക് L S S ഉം 17 കുട്ടികൾക്ക് U S S ഉം മൂന്നു കുട്ടികൾ 'പ്രതിഭ പട്ടവും 'നേടി ജില്ലാ തലത്തിൽ തന്നെ ശ്രദ്ധേയമായ വിജയം കൈവരിക്കാൻ ഈ അക്കാദമിക വർഷത്തിൽ വിദ്യാലയത്തിന് കഴിഞ്ഞു.
സബ്ജില്ലാ തലത്തിൽ നടന്ന ശാസ്ത്രമേളയിൽ പ്രോജക്ട് അവതരണത്തിലും പരീക്ഷണത്തിലും ഒന്നാം സ്ഥാനം നേടിയിരുന്നു. അക്കാദമിക രംഗത്തും ഭൗതിക രംഗത്തും മികച്ച മുന്നേറ്റം നടത്തുന്ന വിദ്യാലയത്തിന് മുൻ പ്രധാനാധ്യാപകൻ മൂസ്സ മാസ്റ്ററുടെ സ്മരണക്കായി സ്മാർട്ട് റൂം സമർപ്പണം നടത്തിയതും കഴിഞ്ഞ ദിവസമായിരുന്നു.
കോവിഡ് കാലത്ത് വിദ്യാർത്ഥികൾക്ക് പഠന വിടവ് പരിഹരിക്കുന്നതിന് ബ്രില്ല്യൻസ് - 2022 എന്ന പദ്ധതി വിദ്യാലയത്തിൽ നടന്നുകൊണ്ടിരിക്കുകയാണ്. ചിട്ടയായ അക്കാദമിക പ്രവർത്തനത്തിലൂടെ മികച്ച വിജയം കൈവരിച്ച കുട്ടികളെയും , അതിനായി കഠിനപ്രയത്‌നം ചെയ്ത രക്ഷിതാക്കളെയും അധ്യാപകരെയുംപി ടി എയും മാനേജ്മെന്റും അഭിനന്ദിച്ചു.
Tags:
EDUCATION