മടവൂർ :കുട്ടികൾ സ്വന്തം കൈകൾ കൊണ്ട് നിർമ്മിച്ച റോക്കറ്റുകൾ ഏറെ വിസ്മയമായി . ചുറ്റുപാടുനിന്നും ലഭ്യമായ വസ്തുക്കൾ കൊണ്ടാണ് റോക്കറ്റ് നിർമ്മാണം നടത്തിയത്. അഞ്ചാം ക്ലാസിലെ അടിസ്ഥാന ശാസ്ത്രം പാഠഭാഗവുമായി ബന്ധപ്പെട്ടാണ് മടവൂർ എ യു പി സ്കൂളിലെ കുട്ടികൾ റോക്കറ്റ് നിർമ്മാണം നടത്തിയത്.
കൊച്ചു കൂട്ടുകാരെല്ലാം സജീവമായി പങ്കെടുത്ത പ്രവർത്തനങ്ങളിൽ റോക്കറ്റ് നിർമ്മാണം, ചന്ദ്രനുമായി ബന്ധപ്പെട്ട കഥകളും കവിതകളും ശേഖരിക്കൽ, ചന്ദ്രനെക്കുറിച്ചുള്ള നിരവധി ഡോക്യുമെന്ററികളുടെ പ്രദർശനം തുടങ്ങിയ പ്രവർത്തനങ്ങൾ നടത്തി. ഇതിലൂടെ ഈ അതിജീവന കാലത്തും
പുതുമയുള്ള പ്രവർത്തനങ്ങൾ നടത്താൻ സാധിച്ചു .
വിവിധ പ്രവർത്തനങ്ങളിലൂടെ അറിവിന്റെ ഇന്ദ്രജാലം തീർക്കുന്ന ആകാശ ഗോളങ്ങളെ കൂടുതൽ അടുത്തറിയാൻ സാധിച്ചതിലുള്ള സന്തോഷത്തിലാണ് വിദ്യാർത്ഥികൾ.
Tags:
EDUCATION