Trending

കുന്ദമംഗലത്ത് നിയന്ത്രണം വിട്ട കാറിടിച്ച് ആസ്സാം സ്വദേശി മരിച്ചു.




കുന്ദമംഗലം: കുന്ദമംഗലത്ത് നിയന്ത്രണം വിട്ട കാറിടിച്ച് കാൽനടയാത്രക്കാരൻ മരിച്ചു.

കുന്ദമംഗലം സർവീസ് സ്റ്റേഷനിലെ ജീവനക്കാരൻ ആസാം സ്വദേശി ഡാഡു (ടൂട്ടൻ ബിസ്വാസ് -24) ആണ് മരിച്ചത് . ഇന്ന് രാവിലെ
പതിനൊന്നരയോടെയായിരുന്നു അപകടം.

കുന്ദമംഗലം സിന്ധുതിയേറ്ററിന് സമീപമായിരുന്നു അപകടം.

റോഡരികിലൂടെ നടന്നുപോവുകയായിരുന്ന
ഡാഡുവിനെ ഇടിച്ചു തെറിപ്പിച്ച ശേഷം കാർ റോഡരികിൽ നിർത്തിയിട്ട ലോറിയിൽ ഇടിക്കുകയായിരുന്നു
ഉടൻ തന്നെ നാട്ടുകാരും
പോലീസും ചേർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Previous Post Next Post
3/TECH/col-right