കൊടുവള്ളി:കൊടുവള്ളി വളവിനടുത്ത് അന്‍സാരി സില്‍ക്ക്‌സിന് സമീപമുള്ള തെരുവ് വിളക്ക് അപകടാവസ്ഥയില്‍. കഴിഞ്ഞ ദിവസം രാവിലെയോടെയാണ് തെരുവ് വിളക്കിന്റെ പോസ്റ്റ് ചെരിഞ്ഞ നിലയില്‍ കാണപ്പെട്ടത്. വാഹനം തട്ടിയാണ് പോസ്റ്റ് ചെരിഞ്ഞതെന്നാണ് കരുതപ്പെടുന്നത്.
പ്രദേശത്തെ വ്യാപാരികള്‍ നഗരസഭയില്‍ പരാതി നല്‍കിയിട്ടുണ്ട്.തൊട്ടടുത്തു ബസ് സ്റ്റോപ്പ് ഉള്ളതിനാൽ നിരവധി ആളുകൾ ബസ് കാത്ത് നിൽക്കുന്ന സ്ഥലമാണ്.ശക്തമായ കാറ്റടിച്ചാല്‍ പോസ്റ്റ് നിലം പൊത്താന്‍ സാധ്യതയേറെയാണ്. എത്രയും വേഗം തെരുവിളക്ക് ഉറപ്പിച്ചുനിര്‍ത്താന്‍ അധികൃതരുടെ നടപടിയുണ്ടാകണമെന്ന് വ്യാപാരികള്‍ ആവശ്യപ്പെട്ടു.
Tags:
KODUVALLY