കോഴിക്കോട് കൊടുവള്ളിയിൽ വീണ്ടും ലഹരി വേട്ട. 250 മില്ലിഗ്രാം ഹാഷീഷ് ഓയിലും 30 മില്ലിഗ്രാം എംഡിഎംഎയുമായി രണ്ടുപേർ അറസ്റ്റിൽ.വാവാട് വരലാട്ട് മുഹമ്മദ് ഡാനിഷ് (26), കൊടുവള്ളി കുണ്ടച്ചാലിൽ മുഹമ്മദ് ഷമീം(25) എന്നിവരാണ് പിടിയിലായത്.
വാഹന പരിശോധനയ്ക്കിടെ നെല്ലാങ്കണ്ടിയിൽ വച്ചാണ് ഇവരെ പൊലീസ് പിടികൂടിയത്. ഇവർ സഞ്ചരിച്ച സ്‌കൂട്ടറും പൊലീസ് കസ്റ്റഡിയിലെടുത്തു. മുഹമ്മദ് ഡാനിഷ് പോക്‌സോ കേസിലും, പിടിച്ചു പറി കേസിലും പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.
Tags:
KODUVALLY