Trending

വീണ്ടും ഇരുട്ടടി; ഇന്ധന വില വര്‍ധനയ്ക്ക് പിന്നാലെ പാചക വാതക വിലയും കുത്തനെ കൂട്ടി.

ന്യൂഡല്‍ഹി : ഇന്ധന വില വര്‍ധനയ്ക്ക് പിന്നാലെ രാജ്യത്ത് പാചക വാതകത്തിനും വില കൂട്ടി.നവംബർ നാലിന് ശേഷം രാജ്യത്ത് വീണ്ടും ഇന്ധനവില കൂട്ടി. പെട്രോൾ ലിറ്ററിന് 88 പൈസയും ഡീസലിന് 85 പൈസയുമാണ് വർധിപ്പിച്ചത്.വീട്ടാവശ്യത്തിനുള്ള ഗ്യാസ് സിലിണ്ടറിന്റെ വില 50 രൂപയാണ് കൂട്ടിയത്. കൊച്ചിയിലെ പുതിയ വില 956 രൂപയാണ്. 

അഞ്ചു കിലോയുടെ സിലിണ്ടറിന്റെ വിലയും കൂട്ടിയിട്ടുണ്ട്. സിലിണ്ടറിന് 13 രൂപയാണ് വര്‍ധിപ്പിച്ചത്. ഇതോടെ വില 352 രൂപയായി. അഞ്ചു സംസ്ഥാനങ്ങളില്‍ നിയമസഭ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ ഗാര്‍ഹിക ആവശ്യത്തിനുള്ള ഗ്യാസ് സിലിണ്ടറിന്റെ വില വര്‍ധിപ്പിച്ചിരുന്നില്ല. 

അതേസമയം വാണിജ്യ സിലിണ്ടര്‍ വില നേരത്തെ വര്‍ധിപ്പിച്ചിരുന്നു.ഈ മാസം ആദ്യം വാണിജ്യ സിലിണ്ടറിന് 106 രൂപ 50 പൈസയാണ് കൂട്ടിയത്. വില കൂട്ടിയതോടെ കൊച്ചിയില്‍ വാണിജ്യ സിലിണ്ടറിന്റെ വില 2009 രൂപയായി ഉയര്‍ന്നിരുന്നു.
Previous Post Next Post
3/TECH/col-right