എളേറ്റിൽ:ഭാര്യാ പിതാവിന്റെ സ്കൂട്ടറിൽ നിന്ന് പണം മോഷ്ടിച്ച യുവാവിനെ കൊടുവള്ളി പോലീസ് അറസ്റ്റ് ചെയ്തു.എളേറ്റിൽ വട്ടോളി കണ്ണിറ്റമാക്കിൽ സാബിദ് ആണ് പിടിയിലായത്.
ഈ മാസം ഏഴാം തിയ്യതി വൈകുന്നേരം എളേറ്റിൽ ജി. എം. യു. പി. സ്കൂളിന് മുൻവശത്തു വെച്ചാണ് പൂനൂർ ഉമ്മിണികുന്ന് സ്വദേശി അബ്ദുസ്സമദിന്റെ സ്കൂട്ടറിൽ നിന്ന് 12000 രൂപ കാണാതായത്.മോഷണ ദൃശ്യം സമീപത്തെ കടയിലെ സി സി ടി വി ക്യാമറയില്‍ പതിഞ്ഞിരുന്നു.
തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് അബ്ദുസമദിന്റെ മകളുടെ ഭർത്താവായ സാബിദ് ആണ് മോഷണം നടത്തിയതെന്ന് കണ്ടെത്തിയത്.ഇവർക്കിടയിൽ കുടുംബപ്രശ്നം നിലവിലുള്ളതായി പോലീസ് പറഞ്ഞു.
താമരശ്ശേരി കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
Tags:
ELETTIL NEWS