Trending

അടക്ക മോഷ്ടിച്ച് വിൽക്കാൻ ശ്രമം:3 പേർ അറസ്റ്റിൽ

കൊടുവള്ളി:അടക്ക മോഷ്ടിച്ച് വിൽക്കാൻ ശ്രമിക്കുന്നതിനിടെ മൂന്നുപേരെ കൊടുവള്ളി പോലീസ് അറസ്റ്റ് ചെയ്തു.


കിഴക്കോത്ത് കണ്ണിപ്പൊയില്‍ മേലെ നിലമ്പാട്ട് അഭിനന്ദ്, എളേറ്റില്‍ വട്ടോളി പാലപ്പെട്ടി മുഹമ്മദ് സിനാന്‍, പുന്നശ്ശേരി കട്ടയാട്ട് ജസീം എന്നിവരാണ് പിടിയിലായത്.

നരിക്കുനി അങ്ങാടിക്ക് സമീപത്ത് ഇടവഴിയിൽ വെച്ച് അടക്ക പൊളിക്കിന്നതിനിടെ നാട്ടുകാർ തടഞ്ഞു വെച്ച് പോലീസിൽ ഏല്പിക്കുകയായിരുന്നു.പ്രതികളെ താമരശ്ശേരി കോടതിയിൽ ഹാജരാക്കി.

Previous Post Next Post
3/TECH/col-right