എളേറ്റിൽ : സോളിഡാരിറ്റി സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി താമരശ്ശേരി ഏരിയ സമ്മേളനം സംഘടിപ്പിച്ചു.ഞായറാഴ്ച വൈകിട്ട് 4.30 ന് എളേറ്റിൽ വട്ടോളിയിൽ പ്രകടനത്തോടെ സമ്മേളനത്തിന് തുടക്കം കുറിച്ചു. തുടർന്ന് നടന്ന പൊതു സമ്മേളനം സോളിഡാരിറ്റി കേരള വൈസ് പ്രസിഡന്റ് സി.ടി ശുഹൈബ് ഉദ്ഘാടനം ചെയ്തു.
ജമാഅത്തെ ഇസ്ലാമി ജില്ല സമിതിയംഗം ശിഹാബുദ്ദീൻ ഇബ്നു ഹംസ , ശാന്തിനഗർ ജുമാ മസ്ജിദ് ഖത്തീബ് മുഹമ്മദ് ഹുസൈൻ , പി.കെ നുഐം , ആർ കെ അബ്ദുൽ മജീദ് , ഈദു അമീൻ എന്നിവർ സംസാരിച്ചു.
ജമാഅത്തെ ഇസ്‌ലാമി ഏരിയാ പ്രസിഡന്റ് ഉമർ അഹമ്മദ് അധ്യക്ഷത വഹിച്ച പരിപാടിയിൽ സോളിഡാരിറ്റി ഏരിയ പ്രസിഡന്റ് ഡോ: മുഹ്സിൻ സ്വാഗതവും പ്രോഗ്രാം കൺവീനർ ആർ.കെ ഫസലുൽ ബാരി നന്ദിയും പറഞ്ഞു.
Tags:
ELETTIL NEWS