Trending

ബൈ​ക്കും ബ​സും കൂ​ട്ടി​യി​ടി​ച്ച് യു​വാ​വ് മ​രി​ച്ചു.

ഫ​റോ​ക്ക്: ഫ​റോ​ക്ക് ന​ഗ​ര​സ​ഭ കാ​ര്യാ​ല​യ​ത്തി​ന് സ​മീ​പം ബൈ​ക്കും ബ​സും കൂ​ട്ടി​യി​ടി​ച്ച് യു​വാ​വ് മ​രി​ച്ചു. ക​രു​വ​ൻ​തി​രു​ത്തി സി.​കെ. റോ​ഡി​ൽ ഇ​രി​യം​പാ​ടം ഫാ​ത്തി​മാ​സ് ഹൗ​സി​ൽ സ​ലീ​മി​ന്റെ മ​ക​ൻ ഫാ​രി​സ് (22) ആ​ണ് മ​രി​ച്ച​ത്. 

ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം 5.30നാ​ണ് അ​പ​ക​ടം. കൊ​ണ്ടോ​ട്ടി​യി​ൽ​നി​ന്ന് ഫ​റോ​ക്കി​ലേ​ക്ക് വ​രു​ക​യാ​യി​രു​ന്ന ഫ്ര​ൻ​റ്സ് മി​നി ബ​സും ഫ​റോ​ക്കി​ൽ​നി​ന്നു രാ​മ​നാ​ട്ടു​ക​ര​യി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന ബു​ള്ള​റ്റും ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ ബ​സി​ന്റെ മു​ൻ​ഭാ​ഗ​ത്ത് ബു​ള്ള​റ്റ് ഇ​ടി​ച്ചു ക​യ​റി.റോ​ഡി​ലേ​ക്ക് തെ​റി​ച്ചു​വീ​ണ യു​വാ​വ് സം​ഭ​വ​സ്ഥ​ല​ത്ത് മ​രി​ച്ചു.

ഫറോക്കിലെ എ.പി പ്ലൈവുഡ്സ് സ്ഥാപനത്തിലെ ജീവനക്കാരനാണ്. ശനിയാഴ്ച രാമനാട്ടുകരയിൽ ഉദ്ഘാടനം ചെയ്ത എ.പി പ്ലൈവുഡ് ആൻഡ് ഹാർഡ് വെയർ എന്ന പുതിയ ഷോറൂമിലേക്ക് പോകുന്നതിനിടെയായിരുന്നു അപകടം. മൃ​ത​ദേ​ഹം കോഴിക്കോട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​ മോർച്ചറിയി​ലേ​ക്ക് മാ​റ്റി.

പോസ്റ്റ്മോർട്ടത്തിന് ശേഷം ഞായറാഴ്ച ഉച്ചയോടെ ചാലിയം ആശുപത്രിപ്പടിക്ക് സമീപം തറവാട് വീട്ടിലെത്തിക്കും. മയ്യിത്ത് നമസ്കാരം ചാലിയം ജുമാ മസ്ജിദിൽ. മാ​താ​വ്: സീ​ന​ത്ത്. സ​ഹോ​ദ​ര​ങ്ങ​ൾ: ഫാ​സി​ൽ, ഫി​ദ.
Previous Post Next Post
3/TECH/col-right