Trending

കോവിഡ് നിയന്ത്രണങ്ങൾ പിൻവലിച്ച ശേഷമുള്ള ആദ്യ വെള്ളിയാഴ്ച: മക്ക മദീന ഹറമുകൾ നിറഞ്ഞ് കവിഞ്ഞു.

സൗദിയിൽ കോവിഡ് നിയന്ത്രണങ്ങൾ
പിൻവലിച്ചതിന് ശേഷമുള്ള ആദ്യ വെള്ളിയാഴ്ച ഇരു ഹറമുകളും നിറഞ്ഞ് കവിഞ്ഞു. രണ്ട് വർഷത്തെ ഇടവേളക്ക് ശേഷമാണ് വിശ്വാസികൾ സാമൂഹിക അകലം പാലിക്കാതെ ഉംറ
നിർവ്വഹിക്കുന്നതും,ജുമുഅ
നിസ്കാരത്തിലും മറ്റ് പ്രാർത്ഥനകളിലും പങ്കെടുക്കുന്നതും.

കഴിഞ്ഞ ശനിയാഴ്ചയാണ് കോവിഡ് നിയന്ത്രണങ്ങൾ പിൻവലിച്ചതായി ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ചത്.അതിനെ തുടർന്ന് ഹറമുകളിലേക്കുള്ള
പ്രവേശനത്തിനും നിയന്ത്രണങ്ങൾ
പിൻവലിച്ചതായി ഇരു ഹറം കാര്യാലയം അറിയിച്ചു.

പെർമിറ്റെടുക്കാതെയും തവക്കൽനാ സ്റ്റാറ്റസ് പരിശോധിക്കാതെയുമാണ്
ഇന്നലെ ജുമുഅ നമസ്കാരത്തിനുൾപ്പെടെ
വിശ്വാസികൾ മക്കയിലേയും
മദീനയിലേയും ഹറമുകളിലെത്തിയത്.
നിയന്ത്രണങ്ങൾ പിൻവലിച്ചതോടെ കോവിഡിന് മുമ്പുള്ള
സാഹചര്യത്തിലേക്ക് ഇരുഹറമുകളും തിരിച്ചെത്തി.

ത്വവാഫ്, സഅയ്, ജുമുഅ
ഉൾപ്പെടെയുള്ള നിസ്കാരങ്ങൾ,റൌളാശരിഫിലെ നിസ്കാരം,പ്രവാചകന്റെ ഖബറിടം എന്നിവിടങ്ങളിലെല്ലാം വിശ്വാസികൾ സാമൂഹിക അകലം പാലിക്കാതെ സാധാരണ പോലെ തന്നെ എത്തി.


Previous Post Next Post
3/TECH/col-right