മാർച്ച് മാസം എട്ടാം തീയതി ആയിട്ടും കഴിഞ്ഞ ഫെബ്രുവരി മാസത്തെ കെ.എസ്.ആർ.ടി.സി തൊഴിലാളികളുടെ ശമ്പളം വിതരണം ചെയ്യാത്ത മാനേജ്മെന്റിന്റെയും കേരള സർക്കാരിന്റെയും നടപടിയിൽ KSTEO (STU)സംസ്ഥാന കമ്മിറ്റി പ്രതിഷേധിച്ചു.
തുച്ഛമായ ശമ്പളം മാത്രം ലഭിക്കുന്ന തൊഴിലാളികൾക്ക് അത് യഥാ സമയം ലഭിക്കാത്തതിനാൽ വീട്ട് ചിലവിന് പോലും പണമില്ലാതെ ലോണുകൾ യഥാസമയം അടക്കാൻ കഴിയാതെ പിഴപലിശ അടക്കേണ്ട ഗതികേടിലും മക്കളുടെ വിദ്യാഭ്യാസ ചിലവിന് പോലും പണമില്ലാതെ ദുരിതംഅനുഭവിക്കുന്ന ജീവനക്കാരുടെ ബുദ്ധിമുട്ടുകൾ അധികാരികൾ മനസ്സിലാക്കണമെന്നും എല്ലാ മാസവും അഞ്ചാം തീയതി ശമ്പളം വിതരണം ചെയ്യുമെന്നുള്ള യൂണിയനുകളുമായി ഉണ്ടാക്കിയ കരാർ പാലിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
ഇത്രയും ദിവസം ശമ്പളം വൈകിയിട്ടും ഒരു പ്രതിഷേധസ്വരം പോലും ഉയർത്താത്ത അംഗീകൃത യൂണിയനുകളും മാനേജ്മെന്റും തമ്മിലുള്ള അവിശുദ്ധ ബന്ധം എന്താണെന്ന് തൊഴിലാളികളെ ബോധ്യപ്പെടുത്താൻ അംഗീകൃതർക്ക് ബാധ്യത ഉണ്ടെന്നും യോഗം അഭിപ്രായപ്പെട്ടു.
യോഗത്തിൽ സംസ്ഥാന വർക്കിങ് പ്രസിഡന്റ് ശിഹാബ് കുഴിമണ്ണ അധ്യക്ഷത വഹിച്ചു.ജനറൽ സെക്രട്ടറി കബീർ പുന്നല സ്വാഗതവും ട്രഷറർ റഫീഖ് പിലാക്കൽ നന്ദിയും പറഞ്ഞു.സിദ്ധീഖ് അലി മടവൂർ, സാജിദ്ABC മുണ്ടക്കയം, സുരേഷ് ചാലിപ്പുറായ്, യൂസുഫ് പട്ടാമ്പി, ജലീൽ പുളിങ്ങോം, ശിഹാബ് പോരുവഴി, ജാഫർ സി വെളിമുക്ക്, കുഞ്ഞിമുഹമ്മദ് കല്ലൂരാവി, ബഷീർ മാനന്തവാടി എന്നിവർ പ്രസംഗിച്ചു.
Tags:
KERALA