Trending

കണ്ടക്ടറുടെ സസ്പെൻഷൻ പിൻവലിക്കുക:കെസ്ടിഇഒ (എസ്ടിയു)

കെ.എസ്. ആർ.ടി. സി ബസ്സിൽ യാത്രക്കാരി ലൈംഗിക അതിക്രമത്തിന് വിധേയമായ വിഷയത്തിൽ കണ്ടക്ടറെ സസ്പെൻറ് ചെയ്ത നടപടി പുനപ്പരിശോധിക്കണമെന്നും സർവ്വീസിൽ തിരിച്ചെടുക്കണമെന്നും കെസ്ടിഇഒ (എസ്ടിയു) സംസ്ഥാന കമ്മറ്റി ആവശ്യപ്പെട്ടു.

ഇരയായ യാത്രക്കാരിക്ക് ആവശ്യമായ സഹായങ്ങൾ ചെയ്ത് കൊടുക്കുകയും കണ്ടക്ടർ വിഷയം അറിഞ്ഞ ഉടൻ തന്നെ അതിക്രമം കാണിച്ച യാത്രക്കാരനെ പരാതിക്കാരിയുടെ സീറ്റിനടുത്ത് നിന്ന് മാറ്റിയിരുത്തുകയും ഇരയായ യാത്രക്കാരി ആവശ്യപ്പെടാതെ തന്നെ തൻ്റെ ഉത്തരവാദിത്വം എന്ന നിലയിൽ രാത്രി രണ്ട് മണിയോടടുത്ത സമയത്ത്  പാലിയേക്കര ടോൾ പ്ലാസക്ക് സമീപം നിർത്തിയിട്ടിരുന്ന പോലീസ് ജീപ്പിലെ പോലീസ് ഉദ്യോഗസ്ഥരോട് പരാതിപ്പെടുകയും പോലീസ് ബസ്സിൽ നേരിട്ടെത്തി പരാതിക്കാരിയുമായ് സംസാരിച്ച് ഇരയായ സ്ത്രീക്ക് പരാതിയില്ല എന്ന് പറഞ്ഞതിൻ്റെ അടിസ്ഥാനത്തിൽ യാത്ര തുടരുകയും ചെയ്ത സംഭവത്തിൽ പരാതിക്കാരിയുടെ മൊഴി വിശ്വാസത്തിലെടുത്ത് അതിക്രമം കാണിച്ച യാത്രക്കാരനെ രക്ഷപ്പെടാൻ അനുവദിച്ച പോലീസിൻ്റെ ഭാഗത്ത് നിന്നുണ്ടായ വീഴചയിൽ  നിജസ്ഥിതി മനസ്സിലാക്കാതെ നിരപരാധിയായ കണ്ടക്ടറെ സസ്പെൻഡ്  ചെയ്ത തെറ്റായ നടപടി തിരുത്തണമെന്ന് യൂണിയൻ കെ.എസ്.ആർ.ടി.സി മാനേജ്മെൻറിനോട് ആവശ്യപ്പെട്ടു.

പരാതി അന്വേഷിക്കുന്നതിന് മുമ്പ് തന്നെ  സത്യം മനസ്സിലാക്കാതെ കണ്ടക്ടർ കുറ്റക്കാരനാണന്ന് പ്രസ്താവന നടത്തിയ ഗതാഗത മന്ത്രി പ്രസ്താവന പിൻവലിക്കണം. പ്രസ്താവനയുടെ ഭാഗമായ് സമൂഹത്തിൽ പരസ്യമായി മാനഹാനിക്ക് വിധേയനായ കണ്ടക്ടറുടെ കുടുംബത്തോട് മന്ത്രി ക്ഷമാപണം നടത്തണമെന്നും  എന്തിനും ഏതിനും കെഎസ്ആർടിസി ജീവനക്കാരെ കുറ്റക്കാരാക്കി ചിത്രീകരിച്ച് സമൂഹത്തിനിടയിൽ അപമാനിക്കുന്ന പ്രവണത  ഗതാഗത മന്ത്രി അവസാനിപ്പിക്കണമെന്നും യൂണിയൻ സംസ്ഥാന കമ്മറ്റി ആവശ്യപ്പെട്ടു.
Previous Post Next Post
3/TECH/col-right