Trending

കാൽ നൂറ്റാണ്ടിലേറെയായി കുഞ്ഞുങ്ങൾക്ക് വെച്ചുവിളമ്പുന്ന രാധച്ചേച്ചിയെ ആദരിച്ചു.

കാന്തപുരം:കഴിഞ്ഞ 26 വർഷമായി കാന്തപുരം ജി.എൽ.പി.സ്കൂളിൽ പാചകക്കാരിയായി സേവനമനുഷ്ഠിച്ചു വരുന്ന രാധാമണിച്ചേച്ചിയെ അന്താരാഷ്ട്ര വനിതാ ദിനത്തിൻ്റെ ഭാഗമായി കുഞ്ഞുങ്ങൾ ആദരിച്ചു.

നാലാം ക്ലാസ് വിദ്യാർത്ഥിനികളായ ആയിഷഹംന, നിയാ ഫാത്തിമ, അഭിഷ, ഫാത്തിമ നൂറ എന്നീ കുട്ടികൾ ചേർന്ന് പൊന്നാട അണിയിച്ചു. ചേച്ചിക്കുള്ള ഉപഹാരം ആർഷി ടീച്ചറും സൈനബ ടീച്ചറും ചേർന്ന് സമ്മാനിച്ചു.

വനിതാ ദിനത്തോടനുബന്ധിച്ച് നടന്ന അസംബ്ലി നിയന്ത്രിച്ചതു മുഴുവൻ വനിതാ ജീവനക്കാർ മാത്രമായിരുന്നു. കാൽ നൂറ്റാണ്ടിനിടെ ഇങ്ങനെ ഒരനുഭവം ആദ്യമായിട്ടാണെന്നും വളരെ സന്തോഷമായെന്നും മറുപടി ഭാഷണത്തിൽ രാധച്ചേച്ചി പറഞ്ഞു.
Previous Post Next Post
3/TECH/col-right