കിഴക്കോത്ത്: കിഴക്കോത്ത് ഗ്രാമപഞ്ചായത്ത് ഹരിത കർമ്മ സേന അംഗങ്ങളെ ലോക വനിതാ ദിനത്തിൽ ആദരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് നസ്റി പരിപാടി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് വി കെ അബ്ദുറഹിമാൻ അധ്യക്ഷത വഹിച്ചു.
സിഡിഎസ് ചെയർപേഴ്സൺ ജസീറ സ്വാഗതം പറഞ്ഞ ചടങ്ങില്‍ ഒമ്പതാം വാര്‍ഡ് മെമ്പര്‍ ഖാലിദ്, കെ കെ എച് അബ്ദുറഹ്മാൻ കുട്ടി, ഇ കെ മുഹമ്മദ് ഹാജി, കെ പി അബ്ദുറഹ്മാൻ കുട്ടി മാസ്റ്റർ, കെട്ടി അബുഹാജി, അമീർ തേനങ്ങൽ, മുഹമ്മദലി കെ എം, ഗ്രീൻ വോംസ് പ്രൊജക്റ്റ് കോർഡിനേറ്റർ മുസമ്മിൽ, ഹരിത കർമ്മ സേന അംഗങ്ങള്‍ എന്നിവർ പരിപാടിയില്‍ പങ്കെടുത്തു.
കിഴക്കോത്ത് ഗ്രാമപഞ്ചായത്തിലെ രണ്ടാംഘട്ട പാഴ് വസ്തു ശേഖരണം ഇന്ന് വാര്‍ഡ് ഒമ്പതിൽ ആരംഭിച്ചു.
Tags:
ELETTIL NEWS