Trending

പുതുപ്പാടിയില്‍ വാഹനാപകടം: ഒരു മരണം.

പുതുപ്പാടി:കോഴിക്കോട് മൈസൂർ‍ റോഡിൽ‍ പെരുമ്പള്ളിയില്‍ പിക്കപ്പ് വാന്‍  ബൈക്കിലിടിച്ച് പെരുമ്പളളി സ്വദേശി മരണപ്പെട്ടു.പെരുമ്പള്ളിയില്‍ ഇളനീര്‍ കച്ചവടം നടത്തുന്ന ബാബുവാണ് മരണപ്പെട്ടത്.

ഇന്നലെ വൈകിട്ട് ഏഴുമണിയോടെ സാധനങ്ങള്‍ വാങ്ങി ഹെവെയുടെ ഓരത്തുള്ള വീട്ടിലേക്ക് മടങ്ങുന്നതിനിടെ വീടിന് തൊട്ടടുത്ത് വെച്ചായിരുന്നു അപകടം എന്നാണ് പ്രാഥമിക വിവരം.അപകടമുണ്ടാക്കിയ വാഹനം നിര്‍ത്താതെ പോയി.ഇടിയുടെ ആഘാതത്തില്‍ ബെെക്ക് പൂര്‍ണ്ണമായും തകര്‍ന്നു.

ഓടിക്കൂടിയ നാട്ടുകാര്‍ ഉടന്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.
Previous Post Next Post
3/TECH/col-right