തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകളിലെ വാര്‍ഷിക പരീക്ഷ മാര്‍ച് മാസം നടത്താന്‍ തീരുമാനം. 2022 മാര്‍ച് 22 മുതല്‍ 30 വരെ പരീക്ഷകള്‍ നടത്താനാണ് സര്‍കാര്‍ ആലോചിക്കുന്നത്. അതേസമയം ഒന്ന് മുതല്‍ നാല് വരെയുള്ള ക്ലാസുകളില്‍ പരീക്ഷ ഉണ്ടായിരിക്കില്ല. ഇവര്‍ക്ക് വര്‍ക്ക്ഷീറ്റുകളായിരിക്കും നല്‍കുക. ബാക്കിയുള്ള ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്കുള്ള പരീക്ഷാ ടൈംടേബിള്‍ ഉടന്‍ പുറത്തിറക്കും.
നേരത്തെ ഒന്‍പത് വരെയുള്ള പരീക്ഷകള്‍ ഏപ്രില്‍ ആദ്യം നടത്താനാണ് ധാരണയായത്. എസ്എസ്എല്‍സി പരീക്ഷകള്‍ മാര്‍ച് 30നും ഹയര്‍ സെകന്‍ഡറി രണ്ടാം വര്‍ഷ പരീക്ഷകള്‍ മാര്‍ച് 31നും ആണ് ആരംഭിക്കുന്നത്. അതിന് മുന്‍പേ മറ്റ് ക്ലാസുകളിലെ പരീക്ഷകള്‍ തീര്‍ക്കാനാണ് ലക്ഷ്യമിടുന്നത്.
അതേസമയം പരീക്ഷ നടത്തി സാധാരണ രീതിയില്‍ ജൂണില്‍ തന്നെ സ്‌കൂളുകള്‍ തുറക്കാനാണ് പദ്ധതി. വിഷു, റംസാന്‍, ഈസ്റ്റര്‍ എന്നിവ കൂടി കണക്കിലെടുത്താണ് പരീക്ഷകള്‍ പെട്ടന്ന് തീര്‍ക്കാന്‍ ആലോചിക്കുന്നത്.
പ്ലസ് ടു പരീക്ഷ മാർച്ച് 30നും, എസ്.എസ്.എൽ.സി മാർച്ച് 31നും തുടങ്ങും.
തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളിൽ മാർച്ച് 23 മുതൽ വാർഷിക പരീക്ഷ തുടങ്ങുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. ഒന്ന് മുതൽ ഒമ്പത് വരെ ക്ലാസുകളിലെ പരീക്ഷയാണ് 23ന് ആരംഭിക്കുക. ഏപ്രിൽ രണ്ടിന് പരീക്ഷ പൂർത്തിയാകും. ഏപ്രിൽ, മെയ് മാസങ്ങളിൽ സ്കൂളുകൾക്ക് മധ്യവേനൽ അവധിയായിരിക്കുമെന്നും മന്ത്രി ശിവൻകുട്ടി അറിയിച്ചു.
പ്ലസ് ടു പരീക്ഷ മാർച്ച് 30ന് ആരംഭിച്ച് ഏപ്രിൽ 22നും എസ്.എസ്.എൽ.സി പരീക്ഷ മാർച്ച് 31ന് ആരംഭിച്ച് ഏപ്രിൽ 29നും പൂർത്തിയാകും. പ്ലസ് വൺ/വി.എച്ച്.എസ്.ഇ പരീക്ഷ ജൂൺ 2 മുതൽ 18 വരെ നടക്കും. പ്ലസ് വൺ ഇംപ്രൂവ്മെന്‍റ് പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു കഴിഞ്ഞതായും മന്ത്രി പറഞ്ഞു.
അടുത്ത അധ്യയന വർഷത്തിനായി ജൂൺ ഒന്നിന് സ്കൂളുകൾ വീണ്ടും തുറക്കും. സ്കൂൾ തുറക്കുന്നതിന് മുന്നോടിയായി മെയ് 15 മുതൽ വൃത്തിയാക്കൽ പ്രവർത്തികൾ നടത്തും. അടുത്ത വർഷത്തെ അക്കാദമിക് കലണ്ടർ മെയ് മാസത്തിൽ പ്രസിദ്ധീകരിക്കും. അധ്യാപകരുടെ പരിശീലനവും മെയിൽ പൂർത്തിയാക്കും.
പഠന വിടവ് ഉണ്ടായിട്ടുണ്ടെങ്കിൽ അത് നികത്താൻ എൻ.എസ്.എസ് ഹയർ സെക്കണ്ടറി നടത്തുന്ന 'തെളിമ' പദ്ധതി വിദ്യാർഥികൾ പരമാവധി പ്രയോജനപ്പെടുത്തണമെന്നും മന്ത്രി വി. ശിവൻകുട്ടി വാർത്താസമ്മേളനത്തിൽ അറിയിച്ചു.
Tags:
EDUCATION