Trending

ലഹരി വിരുദ്ധ കൂട്ടായ്മ.

*🔰ലഹരി വിരുദ്ധ കൂട്ടായ്മ*

🗓️🗓️
*_25/02/2022 വെള്ളി_*

⏰⏰
*_വൈകുന്നേരം 5മണിക്ക്_*

📌📌
*എളേറ്റിൽ  വ്യാപാര ഭവനിൽ*
 

പ്രിയപ്പെട്ട നാട്ടുകാരേ/ രക്ഷിതാക്കളെ,

നമ്മുടെ നാട് കടുത്ത പ്രതിസന്ധിയിലൂടെയാണ് കടന്നു പോകുന്നത് . ഭാവിയിൽ ഈ നാടിനെ നയിക്കേണ്ട നമ്മുടെ മക്കൾ മാരകമായ ലഹരിയുടെ വിപണനത്തിലും ഉപയോഗത്തിലും പെട്ടുപോയിരിക്കുന്നു എന്നത് നിഷേധിക്കാനാവാത്ത യാഥാർത്ഥ്യമാണ് . എം ഡി എം , സ്റ്റിക്കർ , കഞ്ചാവ് മുതലായ ന്യൂജൻ ലഹരികൾ സമൂഹത്തിൽ വരുത്തി വെക്കുന്ന വിനകൾ ചെറുതല്ല.

ഇത്തരം ലഹരികൾ ഉപയോഗിക്കുന്നവരിൽ തുടക്കത്തിൽ  പ്രത്യക്ഷത്തിൽ വലിയ മാറ്റങ്ങളൊന്നും പ്രകടമാകില്ലെങ്കിലും ക്രമേണ ഉറക്കം ഭക്ഷണം മുതലായവയുടെ താളപ്പിഴകളും , മുൻകോപം, ഏകാന്ത മുതലായ ലക്ഷണങ്ങൾ കാലക്രമേണ ഉണ്ടാവുകയും അക്രമവാസനയും ആത്മഹത്യാ പ്രവണയും കാണിച്ചു തുടങ്ങുകയും ചെയ്യുന്നു.ആൺകുട്ടികൾ മാത്രമല്ല പെൺകുട്ടികളും ഇത്തരം ലഹരി ഉപയോഗങ്ങളിൽ മുൻപന്തിയിലാണ് .

കാര്യങ്ങൾ കൈവിട്ട് പോകുന്നതിന് മുമ്പ് വരാനിരിക്കുന്ന വൻ വിപത്തിൽ നിന്നും നമ്മുടെ നാടിനേയും കുട്ടികളേയും രക്ഷിക്കേണ്ടത് നാട്ടുകാരായ നമ്മുടെ  ബാധ്യതയാണ് . അത് കൊണ്ട് തന്നെ ബോധ വൽക്കരണം , നിയമ നടപടികളുടെ  പ്രത്യാഘാതങ്ങൾ വിവരിച്ചു കൊടുക്കൽ മുതലായ പ്രായോഗികമായ കർമ്മ പരിപാടികളിലൂടെ ലഹരി സംസ്കാരം ജീവിതത്തിൽ നിന്നും ഇല്ലാതാക്കുവാൻ നമുക്കെന്ത് ചെയ്യാൻ കഴിയുമെന്ന കൂടിയാലോചനക്ക് വേണ്ടിയുള്ള യോഗത്തിൽ *നാളെ (25-02-2022 വെള്ളി) വൈകുന്നേരം 5  മണിക്ക്  എളേറ്റിൽ വ്യാപാര ഭവനിൽ*  താങ്കളുടെയും, സുഹൃത്തുക്കളുടെയും  മഹനീയ സാനിധ്യം നിർബന്ധമായും ഉണ്ടാവണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു.

                എന്ന്
                 പ്രസിഡന്റ്,
നാട്ടുകൂട്ടം - എളേറ്റിൽ.

Previous Post Next Post
3/TECH/col-right