Trending

ദുബായിലേക്കുള്ള യാത്രക്കാർക്ക് റാപിഡ് PCR ടെസ്റ്റ് ഒഴിവാക്കി

ദുബായ്:ദുബായിലേക്കും, ഷാർജയിലേക്കും യാത്രക്കാർക്കുള്ള റാപിഡ് പി സി ആർ സമ്പ്രദായം (എയർപോർട്ടിൽ വെച്ച് 6 മണിക്കൂറിനുള്ളിൽ എടുക്കുന്നത്) ഒഴിവാക്കിയതായി ഇത് സംബന്ധിച്ച പുതിയ സർക്കുലർ പറയുന്നു.

ഇന്ത്യ,പാക്കിസ്ഥാൻ,ബംഗ്ലാദേശ്, ശ്രീലങ്ക എന്നീ രാജ്യങ്ങളിലെ എല്ലാ എയർ പോർട്ടുകളിൽ നിന്നും ദുബായിലേക്കും, ഷാർജയിലേക്കും വരുന്ന യാത്രക്കാർക്ക് ഈ ഇളവ് ബാധകം. മറ്റു എമിരേറ്റുകളിലെ എയർപോർട്ടിലേക്ക് വരുന്നവർക്ക് ടെസ്റ്റ്‌ ആവശ്യമാണ്.

എന്നാൽ 48 മണിക്കൂറിനിടയിലെ RT PCR റിസൾട്ട് നെഗറ്റീവ് വേണമെന്ന പ്രോട്ടോകോളിൽ മാറ്റമില്ല.ദുബായ്/ഷാർജ എത്തിയാൽ എയർപോർട്ടിൽ വച്ച് ടെസ്റ്റ് ഉണ്ടാകും. നെഗറ്റീവ് റിസൾട്ട് വരുന്നത് വരെ കൊറന്റൈൻ ഇരിക്കണം എന്നാണ് ദുബായ് എയർപോർട്ട് അതോറിറ്റി യുടെ സർക്കുലർ പറയുന്നത്.

Previous Post Next Post
3/TECH/col-right