Trending

കൊടുവള്ളിയില്‍ വിദ്യാര്‍ത്ഥി പുഴയില്‍ വീണ് മരിച്ചു.

കൊടുവള്ളി: വിദ്യാര്‍ത്ഥി പുഴയില്‍ വീണ് മരിച്ചു. കിഴക്കോത്ത് കച്ചേരിമുക്ക് ഒതയോത്ത് പുറായില്‍ ആലപ്പുറായില്‍ മുഹമ്മദ് ഫവാസ് ആണ് മരിച്ചത്. കൊടുവള്ളി സിറാജുല്‍ ഹുദ അറബിക് കോളേജിലെ വിദ്യാര്‍ത്ഥിയായിരുന്നു.

ഇന്ന് വൈകുന്നേരം കൂട്ടുകാര്‍ക്കൊപ്പം പുഴയില്‍ കുളിക്കുന്നതിനിടെ മുങ്ങിപ്പോവുകയായിരുന്നു. നാട്ടുകാര്‍ ചേര്‍ന്ന് പുറത്തെടുത്ത് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു.

മയ്യിത്ത് നിസ്കാരം 22-02-2022 ചൊവ്വാഴ്ച ഉച്ചക്ക് 1 മണിക്ക് കൊടുവള്ളി ജുമാ മസ്ജിദിലും, 3 മണിക്ക് മടത്തും കുഴി ജുമാ മസ്ജിദിലും വെച്ചു നടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.
Previous Post Next Post
3/TECH/col-right