എളേറ്റിൽ: മർക്കസ് വാലി യുടെ ആഭിമുഖ്യത്തിൽ വർഷങ്ങളായി നടത്തി വരുന്ന വാർഷിക പ്രഭാഷണം ഫെബ്രുവരി 20, 21, 22 തീയ്യതികളിൽ നടക്കും.
ഇന്ന് ഞായറാഴ്ച നടക്കുന്ന പരിപാടിയിൽ സമദ് സഖാഫി മായനാട് പ്രഭാഷണം നടത്തും. തിങ്കളാഴ്ച സയ്യിദ് ജസീൽ ശാമിൽ ഇർഫാനിയും, ചൊവ്വാഴ്ച സി മുഹമ്മദ് ഫൈസിയും പ്രഭാഷണം നടത്തും.സമാപന പ്രാർത്ഥനക്ക് സയ്യിദ് ശിഹാബുദ്ദീൻ അഹ്ദൽ മുത്തനൂർ തങ്ങൾ നേതൃത്വം നൽകും.