താമരശ്ശേരി : മൃഗസംരക്ഷണ വകുപ്പും താമരശ്ശേരി ഗ്രാമപഞ്ചായത്തും സംയുക്തമായി വളർത്തു പക്ഷികളിലെ സാംക്രമിക രോഗത്തിനുള്ള പ്രതിരോധ കുത്തിവെപ്പ് നടത്തി.
പഞ്ചായത്ത് തല ഉദ്ഘാടനം കോരങ്ങാട് 3-ാം വാർഡിൽ വച്ച് നടന്നു. വാർഡ് വികസന സമിതി കൺവീനർ എ പി ഹബീബ് റഹ്മാൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ മൂന്നാം വാർഡ് മെമ്പർ ഫസീല ഹബീബ് അധ്യക്ഷത വഹിച്ചു.
പഞ്ചായത്ത് തല ഉദ്ഘാടനം ഡോക്ടർ ബിന്ധ്യക്ക് വാക്സിൻ കൈമാറിക്കൊണ്ട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജെ .ടി അബ്ദുറഹിമാൻ നിർവഹിച്ചു.
എ പി വാസു ,കാസിം , അബ്ദുറഹിമാൻ മുസ്‌ലിയാർ ,മൊയ്തീൻ ,ഇബ്രാഹിം എന്നിവർ പങ്കെടുത്തു സംസാരിച്ചു.
Tags:
THAMARASSERY