താമരശ്ശേരി: വ്യക്തിപ്രഭാവത്തിലും സാമൂഹ്യ പ്രതിബന്ധതയിലും വിദ്യാഭ്യാസത്തിലും പ്രതിഭകളായ നാല് വ്യക്തികളെ കൂടത്തായി കിസ് വ ആദരിച്ചു.ശാരീക വൈകല്യത്തിലും മനക്കരുത്ത് കൊണ്ട് ചരിത്രം നിർമ്മിച്ച, വേൾഡ് ചിൽഡ്രൻസ് ഗിന്നസ് റെക്കോഡിൽ ഇടം നേടിയ ആസിം വെളിമണ്ണ,വൈകല്യത്തെ തോൽപിച്ച് ബുദ്ധിവൈഭവം കൊണ്ട് വിസ്മയം തീർത്ത് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ അടയാളപ്പെട്ട അലൻ അയ്മൻ,നാട് പകച്ചു നിന്നപ്പോൾ മന:ക്കരുത്തിൻ്റെ കരുതലിൽ അത്ഭുതം തീർത്ത ഷാജി പാപ്പൻ, മെഡിക്കൽ എൻട്രൻസിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ എം.ബി.ബി.എസി ന് ഇടം നേടിയ നസ്മിയ്യ: നാസർ
എന്നീ പ്രതിഭകളെ യാണ് ആദരിച്ചത്.
എം.കെ.രാഘവൻ MP ഉപഹാര സമർപ്പണം നടത്തി. കേരള സർക്കാറിൻ്റെ ന്യൂനപക്ഷ ക്ഷേമ വകുപ്പും കൂടത്തായി ഐ.ഡി.സി ബ്രൈറ്റ് എഡ്യൂവിംഗും സംയുക്തമായി നടത്തിയ പ്രീ മാരിറ്റൽ കോഴ്സിൻ്റെ സർട്ടിഫിക്കറ്റ് വിതരണം ജില്ലാ പഞ്ചായത്ത് മെമ്പർ നാസർ എസ് സ്റ്റേറ്റ് മുക്ക്, ബ്ലോക്ക് മെമ്പർ മഹ്റൂഫ്, പ്രവാസി ലീഗ് ജില്ലാ ജന.സെക്രട്ടറി യു.കെ.ഹുസൈൻ ഓമശ്ശേരി, കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് അഹമ്മദ് കുട്ടി മാസ്റ്റർ നിർവ്വഹിച്ചു.കിസ് വ ചെയർമാൻ എ.കെ.കാതിരി ഹാജി അധ്യക്ഷത വഹിച്ചു.
ജന. സെക്രട്ടറി നാസർ ഫൈസി കൂടത്തായി, ബ്രൈറ്റ് രക്ഷാധികാരി എ.കെ.അബ്ബാസ് ഹാജി, ഐ.ഡി.സിട്രഷറർ ബാബു കുടുക്കിൽ, സെക്രട്ടറി എം.ടി.മുഹമ്മദ് മാസ്റ്റർ, പ്രതിഭകളെ പരിചയപ്പെടുത്തി. എസ്.എം.എഫ് മേഖലാ കൗൺസിലർ ഫൈസൽ ഫൈസി കൂടത്തായി, കൂടത്തായി മഹല്ല് സെക്രട്ടറി സി.കെ.കുട്ടി ഹസ്സൻ ഹാജി, എൻ.വൈ.എൽ സംസ്ഥാന വൈസ് പ്രസിഡൻ്റ് ഗഫൂർ കൂടത്തായി, എസ്.ടി.യു മണ്ഡലം പ്രസിഡൻറ് അഷ്റഫ് കൂടത്തായി, യൂത്ത് ലീഗ് സംസ്ഥാന കൗൺസിലർ റഫീഖ് കൂടത്തായി, വ്യാപാരി വ്യവസായ ഏകോപന സമിതി യൂത്ത് വിംഗ് മണ്ഡലം ട്രഷറർ സത്താർ പുറായിൽ, എസ്.കെ.എസ്.എസ്.എഫ് മേഖലാ കാമ്പസ് വിംഗ് കൺവീനർ സി.കെ.മുഹമ്മദ് സിറാജ്, ദാറുൽ ഉലൂം മദ്രസ ജന.സെക്രട്ടറി സി.കെ. ഹുസൈൻ കുട്ടി, ശംസുൽ ഹുദാ മദ്രസാ സെക്രട്ടറി കെ.പി.നാസർ പ്രസംഗിച്ചു.
കിസ് വ കൺവീനർ അൻവർ പുറായിൽ സ്വാഗതവും ഐ.ഡി.സി സെക്രട്ടറി മുനീർ കൂടത്തായി നന്ദിയും പറഞ്ഞു.
Tags:
THAMARASSERY