എളേറ്റിൽ: മികച്ച വിദ്യാഭ്യാസ സ്ഥാപനത്തിന്ന് ജെ.സി.ഐ എളേറ്റിൽ ചാപ്റ്റർ ഏർപ്പെടുത്തിയ അവാർഡ് നരിക്കുനി ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രിസം കോച്ചിങ്ങ് സെന്ററിനു കൊടുവള്ളി എം.എൽ.എ ഡോ .എം.കെ മുനീർ സമ്മാനിച്ചു.
ചsങ്ങിൽ എം.എ റാഫി അധ്യക്ഷനായി. പരിപാടി അഫ്സൽ ബാബു ഉദ്ഘാടനം ചെയ്തു.ഡോ. പ്രശാന്ത് മുഖ്യ പ്രഭാഷണം നടത്തി.മികച്ച അധ്യാപകനുള്ള അവാർഡ് മുഹമ്മദ് ചോയി മഠത്തിനും, റിയൽ ഹീറോ അവാർഡ് ഷംസുദ്ദീൻ എകരൂലിനും എജു എക്സ്പ്ലോറർ അവാർഡ് ഷാഹിർ കാന്തപുരത്തിനും സമ്മാനിച്ചു.
പി. എം മുഹമ്മദ് ഷബാബ്, എൻ.കെ മുഹമ്മദ് അൻസാർ, മുഹ് യുദ്ദീൻ മടവൂർ ,കെ. മുഹമ്മദ് ഷാഹിദ് ,മുജീബ് ചളിക്കോട്, ഷഫീഖ് കത്തറമ്മൽ, ഫവാസ് എന്നിവർ സംബന്ധിച്ചു.
Tags:
ELETTIL NEWS