നരിക്കുനി:നരിക്കുനി
പഞ്ചയത്തിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർത്ഥികൾക്കും നീന്തൽ പഠിക്കാൻ ആവശ്യമായ സാഹചര്യം ബഹുജനങ്ങളുടെ പങ്കാളിത്തത്തോടെ സൃഷ്ടിക്കാൻ ശ്രമിക്കുമെന്നും ആവശ്യമായ സഹായങ്ങൾ ഗ്രാമ പഞ്ചായത്തിന്റെ ഭാഗത്ത് നിന്ന് നൽകുമെന്നും നരിക്കുനി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി കെ സലിം പറഞ്ഞു.
മുട്ടാഞ്ചേരി ഹൈടെക് സ്പോർട്സ് സെന്ററിൽ ജില്ലാ സ്പോർട്സ് കൗൺസിൽ സഹകരണത്തോടെ നടക്കുന്ന നീന്തൽ പരിശീലനക്യാമ്പിൽ സന്ദർശനം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം.എ പി യൂസഫ് അലി അധ്യക്ഷത വഹിച്ചു.
മടവൂർ ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡന്റ് പി വി പങ്കജാക്ഷൻ മുഖ്യാതിഥിയായിരുന്നു.
നരിക്കുനി ഗ്രാമ പഞ്ചായത്ത് മെമ്പർ സുനിൽകുമാർ കെ. കെ . സാഹിർ മാസ്റ്റർ, എം പി ഇല്യാസ് മാസ്റ്റർ, അമൽ സർ എന്നിവർ സംസാരിച്ചു .പി റസാഖ് സ്വാഗതവും ,അഷ്ഫ് കെസി നന്ദിയും പറഞ്ഞു.
Tags:
NARIKKUNI