Trending

ശമ്പളം കിട്ടാത്തതിന് സമരത്തിനിറങ്ങിയ ഐഎച്ച്ആർഡി ജീവനക്കാർക്ക് പിന്തുണയുമായി വിദ്യാർഥി സംഘടനകൾ.

താമരശ്ശേരി: രണ്ടു മാസമായി ശമ്പളം മുടങ്ങിയതിൽ പ്രതിഷേധിച്ച് ഐഎച്ച്ആർഡി ജീവനക്കാർ നടത്തുന്ന സമരത്തിന് പിന്തുണയുമായി വിദ്യാർത്ഥി സംഘടനകൾ എസ്എഫ്ഐ ,കെ എസ് യു ,എം എസ് എഫ് എന്നീ സംഘടനകൾ താമരശ്ശേരി ഐഎച്ച്ആർഡി കോളേജിൽ പ്രകടനം നടത്തി.

അതേസമയം രണ്ടുമാസമായി ശമ്പളം മുടങ്ങിയതിൽ അധ്യാപകർ നടത്തുന്ന പ്രതിഷേധങ്ങളോട് മുഖം തിരിഞ്ഞു നിൽക്കുന്ന നിലപാടാണെന്ന് അധികൃതർ സ്വീകരിക്കുന്നത്. ഈ സാഹചര്യത്തിൽ
ഫെബ്രവരി നാലാം തീയതി ക്ലാസുകൾ മുടക്കി സമരം ചെയ്യാൻ അധ്യാപകർ തീരുമാനിച്ചു.

താൽക്കാലിക ജീവനക്കാരുടെ വേതനം വർദ്ധിപ്പിക്കുക,. കൺസോളിഡേറ്റ് പേയിൽ ജോലി ചെയ്യുന്ന ലാസ്റ്റ് ഗ്രേഡ് ജീവനക്കാരുടെ 2016 മുതൽ തടഞ്ഞുവെച്ച ശമ്പളവർദ്ധനവ് ഉടൻ നടപ്പിലാക്കുക.,തുല്യ ജോലിക്ക് തുല്യവേതനം നൽകുക, ശമ്പളം കൃത്യമായി എല്ലാ മാസം 5 തീയതിക്ക് മുമ്പ് നൽകുക. എന്നിവയാണ് ജീവനക്കാരുടെ ആവശ്യം.
Previous Post Next Post
3/TECH/col-right